ഇന്ത്യയിൽ ഒറ്റ സിലിണ്ടറിൽ മോൺസ്റ്ററായി വാഴുന്ന ഡ്യൂക്ക് 390 ക്ക് ഒരു എതിരാളി എത്തുകയാണ്. മറ്റാരുമല്ല നമ്മുടെ റോയൽ എൻഫീൽഡ് നിരയിൽ ആധുനിക എഞ്ചിനുമായി എത്തുന്ന ഹിമാലയൻ 450 യുടെ നേക്കഡ് വേർഷൻ ഹണ്ടർ 450 ആണ് അവൻ.
ഡ്യൂക്ക് 390 ആദ്യം എത്തിയപ്പോൾ ഉള്ള തന്ത്രമായിരിക്കും എൻഫീൽഡ് ഈ മോഡലിൽ എത്തിക്കാൻ പോകുന്നത്. കുറച്ചധികം പെർഫോമൻസ് തരുന്ന സിംഗിൾ സിലിണ്ടർ എൻജിനായിട്ടാകും ഇവൻ എത്തുക. പക്ഷേ യൂ എസ് ഡി ഫോർക്ക്, ഇലക്ട്രോണിക്സിൻറെ അതി പ്രസരം തുടങ്ങിയ കാര്യങ്ങൾ പുത്തൻ മോഡലിൽ ഉണ്ടാക്കില്ല.
എൻജിൻ സൈഡിലും മാറ്റങ്ങൾ പ്രതിക്ഷിക്കാം. റോ പവർ നൽകുന്ന 390 യുടെ എൻജിനെക്കാളും കുറച്ചു കൂടി സൗമ്യനായിരിക്കും ഹണ്ടർ 450. 450 സിസി ലിക്വിഡ് കൂൾഡ് എൻജിൻ തരുന്ന കരുത്ത് 40 പി എസോളം ഉണ്ടാകും എന്നാണ് കണക്ക് കൂട്ടൽ.
- 2023 ലെ എൻഫീൽഡിൻറെ പുതിയ താരങ്ങൾ
- സൂപ്പർ മിറ്റിയോർ 650 ക്ക് ആദ്യ വിലകയ്യറ്റം
- ക്ലാസ്സിക് 350 യുടെ ബൊബ്ബർ വേർഷൻ
- കൂടുതൽ തെളിഞ്ഞ് കുഞ്ഞൻ ഹാർലി
17 ഇഞ്ച് അലോയ് വീലുകളും, റോഡ് ടൈപ്പ് ടയറുകളും, ടൂറിങ്ങിനും ഡെയിലി യൂസിനും ഒരു പോലെ ഇണങ്ങുന്ന മിഡ് സെറ്റ് ആയ ഫൂട്ട്പെഗും, ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ എന്നിങ്ങനെ നീളുന്നു നേക്കഡ് ഹിമാലയൻ നേക്കഡിൻറെ റൈഡിങ് ട്രൈ ആംഗിൾ വിശേഷങ്ങൾ.
ഇത്തവണ സ്പോട്ട് ചെയ്ത മോഡലിൽ ടൂറിംഗ് അക്‌സെസ്സറിസ് കൂടി എത്തിയിട്ടുണ്ട്. ലോക്കബിൾ റ്റോപ്പ് ബോക്സ്, സാഡിൽ സ്റ്റേ, ബാർ ഏൻഡ് മിറർ, ഫ്‌ളൈസ്‌ക്രീൻ, ഓക്സിലറി ലൈറ്റ്‌സ് അടങ്ങുന്നതാണ് അക്‌സെസ്സറിസ് പട. റോയൽ എൻഫീഡിന് അങ്ങനെ തന്നെ ആണല്ലോ.
പുതിയ കെ ട്ടി എം ഡ്യൂക്ക് 390 ക്കും, ട്രിയംഫ് 400, ഹാർലി എക്സ് 440 ക്ക് വരെ എതിരാളി ആകുന്ന ഇവൻ പക്ഷേ ഇവരൊക്കെ എത്തിയതിന് ശേഷമായിരിക്കും വിപണിയിൽ എത്തുന്നത്. 2.6 ലക്ഷം വില പ്രതീക്ഷിക്കുന്ന ഇവന് അടുത്ത വർഷം ആദ്യത്തോടെ മാത്രമായിരിക്കും വിപണിയിൽ എത്തുക.
Leave a comment