റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണ്. 650 ട്വിൻസിൽ എത്തിയത് പോലെ വലിയ മാറ്റങ്ങൾ ഒന്നും സിംഗിൾ സിലിണ്ടർ മോഡലുകളിൽ എത്തിയിട്ടില്ല. ആകെയുള്ള മാറ്റം ബി എസ് 6.2 എൻജിൻ എത്തിയതും ഇനി മുതൽ ഇ 20 ഉപയോഗിച്ചും വാഹനം ഓടിക്കാവുന്നതുമാണ് എന്നാണ്. ഒപ്പം എല്ലാ മോഡലുകളുടെയും ഒപ്പം കിട്ടുന്ന വിലകയറ്റവുമാണ്.
താഴെ നിന്ന് തുടങ്ങിയാൽ ഏറ്റവും അഫൊർഡബിൾ ആയ ബുള്ളറ്റ്, ഹണ്ടർ എന്നിവർക്ക് 3,000 രൂപയോളമാണ് വില വർദ്ധന വന്നിരിക്കുന്നത്. അടുത്ത സ്റ്റെപ്പിൽ നിൽക്കുന്ന ക്ലാസ്സിക് 350, മിറ്റിയോർ 350, സ്ക്രമ് 411 എന്നിവർക്കു കൂടിയിരിക്കുന്നത് 3,000 മുതൽ 3,500 രൂപവരെയാണ്. ഈ ഹത ഭാഗ്യർക്ക് വില കൂടിയിരിക്കുന്നത്.
- പുതിയ അപ്ഡേഷനൊരുങ്ങി 650 ട്വിൻസ്
- 2023 ലെ എൻഫീൽഡിൻറെ പുതിയ താരങ്ങൾ
- കരിസ്മ വരുന്നു ഒന്നാം സ്ഥാനം തൂക്കുന്നു
എന്നാൽ ചില ഭാഗ്യവാനും ഇതിലുണ്ട് അത് നമ്മുടെ സ്വന്തം ഹിമാലയാനാണ്. ഒറ്റ പൈസ പോലും ഹിമാലയന് വർദ്ധിച്ചിട്ടില്ല. ഈ ഭാഗ്യം അധികം നാൾ തുണക്കാൻ സാധ്യതയില്ല. ഇതിനൊപ്പം അടുത്ത് തന്നെ മാറ്റം വരുന്ന ചില ആളുകൾ കൂടി ഈ ലിസ്റ്റിലുണ്ട്.
അതിൽ ആദ്യത്തേത് ഏറെ നാളായി നമ്മൾ കാത്തിരിക്കുന്ന ബുള്ളറ്റ് 350 യാണ്. ജെ പ്ലാറ്റ്ഫോമിൽ വരുന്ന പുതുതലമുറ ഏറെ നാളായി ഊഴം കാത്തു നിൽപ്പാണ്. ഒപ്പം മിറ്റിയോർ 350 യുടെ വില കുറവുള്ള വേർഷനും അണിയറയിൽ ഒരുങ്ങുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്.
Leave a comment