ഇന്ത്യയിൽ കൊടുത്താൽ വില്പന നടക്കുന്ന സെഗ്മെൻറ് ആണ് എൻട്രി ലെവൽ ബൈക്കുകൾ. അവിടെ രാജാവായ ഹീറോയെ വീഴ്ത്താൻ ഹോണ്ട ഇറങ്ങിയത് പോലെ. ആ മാർക്കറ്റ് കണ്ണ് വച്ച് പ്രീമിയം എൻട്രി ലെവെലിലെ രാജാവ് എൻഫീൽഡ് എത്തുന്നു എന്നാണ് പുതിയ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്.
ലൗഞ്ചുകളുടെ വലിയ നിര തന്നെ റോയൽ എൻഫീൽഡിന് ഉണ്ടെങ്കിലും ഇവൻ അധികം വൈകില്ല എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം തന്നെ എൻഫീൽഡിൻറെ എക്കാലത്തെയും ചെറിയ മോഡൽ വിപണിയിൽ എത്തും.
വിലയിൽ റോയൽ എൻഫീഡിനോട് മത്സരിക്കാൻ ഭൂമി മലയാളത്തിൽ ആരുമില്ല എന്ന് പല തവണ തെളിച്ചതാണ്. അത് ഇവിടെയും അങ്ങനെ തന്നെ. ഏകദേശം 70,000 രൂപയാണ് പുത്തൻ മോഡലിന് പ്രതീഷിക്കുന്നത്. പ്രധാന എതിരാളിയായ സ്‌പ്ലെൻഡോർ പ്ലസിന് 72,000 രൂപയിലാണ് വില ആരംഭിക്കുന്നത്.
ഇതിനൊപ്പം എൻഫീൽഡ് മോഡലുകളുടെ ഹൈലൈറ്റ് ആയ റൌണ്ട് – ഹെഡ്ലൈറ്റ്, ടൈൽ ലൈറ്റ്, ഇൻഡിക്കേറ്റർ. എന്നിവക്കൊപ്പം ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക് എന്നിവ ചെറിയ മോഡലിലും പ്രതിക്ഷിക്കാം. എന്നാൽ ചെറിയ മോഡൽ ഇന്ത്യയിൽ വിജയമാകുമോ എന്ന് കണ്ട് തന്നെ അറിയണം.
ഇതൊക്കെ പറഞ്ഞു കഴിഞ്ഞ് പവർ ഡ്രിഫ്റ്റ് പറയുകയാണ് ഇത് ഏപ്രിൽ ഫൂൾ ഗാലറിയിലേക്ക് വച്ചോളാൻ. അങ്ങനെ ഞാനും നിങ്ങളെ പോലെ ഏപ്രിൽ ഫൂൾ ആയി.
Leave a comment