ഇന്ത്യയിൽ വലിയൊരു വഴിയാണ് ഇപ്പോൾ വെട്ടി തുറന്നിരിക്കുന്നത്. കത്തി തീരാറായി എന്ന് വിചാരിച്ചിരുന്ന ക്രൂയ്സർ വിപണിയിൽ, വലിയ ഉണർവാണ് സൂപ്പർ മിറ്റിയോർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിൽ 650 ട്വിൻസിൻറെ കിരീടം ആദ്യ മാസത്തിൽ തന്നെ തെറിപ്പിച്ചിരിക്കുകയാണ് സൂപ്പർ മിറ്റിയോർ.
ഈ വഴി പിന്തുടർന്ന് കുറച്ചധികം മോഡലുകൾ ഇന്ത്യയിൽ എത്തുമെന്നാണ് കണക്കാകുന്നത്. അതിൽ ഏറ്റവും ഉച്ചത്തിൽ കേൾക്കുന്ന പേരാണ് കാവസാക്കി എലിമിനേറ്റർ 400. നിൻജ 400 ൻറെ എഞ്ചിനുമായി എത്തിയ മോഡൽ ജാപ്പനീസ് മാർക്കറ്റിൽ ഈ കഴിഞ്ഞ മാസമാണ് വിപണിയിൽ എത്തിയിരിക്കുന്നത്.
അധികം വൈകാതെ തന്നെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീഷിക്കുന്ന മോഡലിന്. വില കവാസാക്കി സൂക്ഷിച്ച് ഇട്ടാൽ കളി മാറും. കവാസാക്കി വുൾകാനിലുടെ ഉണ്ടാക്കി എടുക്കാൻ പറ്റാത്ത ക്രൂയിസർ വിപണി എലിമിനേറ്ററിലൂടെ സ്വാന്തമാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
എന്നാൽ എലിമിനേറ്ററിൻറെ വില കൂടിയ മോഡൽ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ബിഗ് ബൈക്കുകളുടെ നാടായ അമേരിക്കൻ വിപണി ലക്ഷ്യമിട്ടാണ് ആ എലിമിനേറ്ററിൻറെ 450 വേർഷൻറെ വരവ്.
റിബൽ 500 നോട് മത്സരിക്കുന്ന മോഡലിൻറെ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും മൂന്നോളം വാരിയന്റു കളിലാണ് ഇവനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. വരവ് അറിയിച്ച് പേരുകൾ അമേരിക്കയിൽ ഇതിനോടകം തന്നെ റെജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട് കവാസാക്കി.
Leave a comment