റോയൽ എൻഫീൽഡ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡലായ സൂപ്പർ മിറ്റിയോർ 650 അവതരിപ്പിച്ചിരുന്നത് ഞെട്ടിക്കുന്ന വിലയിലാണ്. അന്ന് തന്നെ അതൊരു ഇൻട്രൊഡ്യൂസറി പ്രൈസ് ആകുമെന്ന് അറിയിച്ചിരുന്നിരുന്നു. അവതരിപ്പിച്ച് അഞ്ചു മാസങ്ങൾക്കുശേഷം ഇതാ ആദ്യ വിലകയ്യറ്റം വരുകയാണ്.
5500 മുതൽ 6000 രൂപവരെയാണ് സൂപ്പർ മീറ്റിയൊറിന് വില കൂടിയിരിക്കുന്നത്. മൂന്ന് തട്ടുകളായി തിരിച്ചിരിക്കുന്നു സൂപ്പർ മിറ്റിയോർ 650 യുടെ അഫൊർഡബിൾ താരമായ ആസ്ട്രലിന് 3.54 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. നടുക്കഷ്ണമായ ഇന്റർസ്റ്റെല്ലാറിന് 3.69 ലക്ഷവും. ടൂറിംഗ് വേരിയന്റ് ആയ സെലസ്റ്റലിന് 3.84 ലക്ഷവുമാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില.
വില്പനയിൽ 650 ട്വിൻസിനെ മലത്തി അടിച്ച് മുന്നേറുന്ന സൂപ്പർ മിറ്റിയോറിന് ഈ വിലകയ്യറ്റം ബാധിക്കാൻ സാധ്യതയില്ല. കാരണം വിലയിൽ അടുത്തൊന്നും ഇതു പോലൊരു ഓപ്ഷൻ ലഭ്യമല്ല എന്ന് തന്നെ. പക്ഷേ ഈ വിപണി ലക്ഷ്യമിട്ട് കവാസാക്കി ഒരാളെ അവതരിപ്പിക്കാൻ വലിയ സാധ്യതയുണ്ട്. അതിന് ഒരു സൂചനയാണ് വുൾകാൻ എസിൻറെ വൻ വിലക്കയറ്റം.
Leave a comment