ആദ്യം ബാഗർ മോട്ടോർസൈക്കിളുകൾ എന്താണ് എന്ന് നോക്കാം. ഇന്ത്യയിൽ ക്രൂയിസർ ബൈക്കുകൾക്ക് അത്ര പ്രിയം ഇല്ലെങ്കിലും. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത്തരം ബൈക്കുകളിൽ ദീർഘകാലം യാത്ര ചെയ്യുന്നവരുണ്ട്. വലിയ യാത്രകൾ ആയതുകൊണ്ട് തന്നെ സാധനങ്ങളും ഏറെ കൈയിൽ കരുതണം.
അവരെ ലക്ഷ്യമിട്ടാണ് ഇത്തരം ബൈക്കുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്. സൂപ്പർ ആഡംബര ബൈക്കുകളിൽ ഇരുവശത്തും ബാഗുകൾ ഘടിപ്പിച്ചാണ് ഈ മോട്ടോർസൈക്കിളുകൾ എത്തുന്നത്. ഇന്ത്യയിൽ അത്ര പരിചിതമല്ലെങ്കിലും ഇത്തരം മോഡലുകൾ വിപണിയിലുണ്ട്.

ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് ഗ്ലൈഡ്, റോഡ് ഗ്ലൈഡ്, ബി എം ഡബിൾ യൂ – കെ 1600 ബി എന്നിവർക്കൊപ്പം. ഇന്ത്യൻ മോട്ടോർസൈക്കിൾസ് നിരയിൽ വലിയൊരു പട തന്നെ വിപണിയിലുണ്ട്. ഇവരെ കാണാത്തതിൻറെ മെയിൻ കാരണം. ഇത്തരം ബൈക്കുകളുടെ വിലയാണ്, ഏകദേശം 30 ലക്ഷത്തിന് മുകളിലാണ് ഇവരുടെ വില വരുന്നത്.
ഇവിടെക്കാണ് പാവങ്ങളുടെ ബാഗറുമായി റോയൽ എൻഫീൽഡ് എത്തുന്നത്. വലിയ യാത്രകൾ നടത്താൻ ഉദ്ദേശിക്കുന്നവർക്കായി അവതരിപ്പിക്കുന്ന ബാഗർ മോഡലിന്. ഏകദേശം 4.5 ലക്ഷത്തിന് താഴെയാകും വില. റോയൽ എൻഫീഡിൻറെ തൃശ്ശൂർ പൂരമായ മോട്ടോവേഴ്സിൽ ഇവനെയും അവതരിപ്പിക്കും.
ഇപ്പോഴുള്ള സൂപ്പർ മിറ്റിയൊറിലും ഈ ബാഗുകൾ ഘടിപ്പിക്കാവുന്ന തരത്തിലാകും ബാഗുകൾ ഡിസൈൻ ചെയ്യുക.
Leave a comment