റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350 യിൽ വരുന്ന മാറ്റങ്ങൾ ആദ്യം കുത്തി വക്കുന്നത് ഈ മോഡലുകളിലാകും. ക്ലാസ്സിക് വാഹന നിർമ്മാതാക്കളായ റോയൽ എൻഫീഡിൻറെ മിറ്റിയോർ 350 യിൽ അങ്ങനെ മാറ്റം വരുത്തി വരുത്തി ആൾ കുറച്ചു മോഡേൺ ആയോ എന്നൊരു സംശയം നേരത്തെ ഉണ്ടായിരുന്നു.
എന്നാൽ ആ കുറവ് നികത്താൻ ഒരുങ്ങുകയാണ് എൻഫീൽഡ്. മോഡേൺ എന്ന് തോന്നിക്കുന്ന കാര്യങ്ങൾ മാറ്റുന്നതിനൊപ്പം ചില മോഡേൺ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു എന്നാണ് പുതുതായി വന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഈയിടെ സ്പോട്ട് ചെയ്ത മിറ്റിയോറിൽ പക്കാ ക്ലാസ്സിക് ആയാണ് എത്തുന്നത്.
- ക്ലാസ്സിക് ആകാതെ എന്ത് എൻഫീൽഡ്
- കരിസ്മ വരുന്നു ഒന്നാം സ്ഥാനം തൂക്കുന്നു
- ബജാജ് ട്രിയംഫ് എൻജിനിൽ ട്വിസ്റ്റ്
കറുപ്പണിഞ്ഞ എൻജിൻ ബേ മുഴുവനായി ക്രോമിൽ വെട്ടി തിളങ്ങുന്ന ക്ലാസ്സിക് രീതിയിലേക്ക് മാറ്റി. ഇപ്പോൾ അലോയ് വീലിൽ മാത്രം ലഭ്യമാകുന്ന മീറ്റിയോറിന് സ്പോക്ക് വീലുകളും എത്തുന്നുണ്ട്. അതോടെ ട്യൂബ്ലെസ്സ് ടയർ ഓർമ്മയാകും എന്നുള്ള ഒരു പ്രേശ്നവും മുന്നിൽ നിൽക്കുന്നുണ്ട്.
ക്ലാസ്സിക് ആകുന്നതിന് പുറമെ ചില മോഡേൺ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. ഹാലൊജൻ ഹെഡ്‍ലൈറ്റിന് പകരം എൽ ഇ ഡി ഹെഡ്‍ലൈറ്റ് എത്തുന്നു എന്നാണ് പുതിയ ആധുനിക മാറ്റം. മുഖം മുടിയില്ലാതെ ഓടുന്ന മോഡലിന് ടോപ്പ് വേരിയന്റ് ആയ സൂപ്പർ നോവ ബ്രൗൺ നിറത്തിലാണ് സ്പോട്ട് ചെയ്തിരിക്കുന്നത്.
അധികം വൈകാതെ തന്നെ ഇവനെ അവതരിപ്പിക്കാനാണ് സാധ്യത. കാരണം ബി എസ് 6.2 വേർഷനിലേക്ക് ഇതുവരെ റോയൽ എൻഫീൽഡ് തങ്ങളുടെ 350 മോഡലുകളെ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങൾ വരുന്നുണ്ടെങ്കിൽ ബി എസ് 6.2 വിലെ വിലകയ്യറ്റത്തിൽ ഒരു പുക മറ സൃഷ്ട്ടിക്കാൻ കഴിയും. യമഹ എം ട്ടി 15 ൽ ചെയ്തത് പോലെ.
Leave a comment