ഇന്ത്യയിൽ ഏറെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഏൻഫീഡിൻറെ 650 സ്ക്രമ്ബ്ലെർ. 650 സിസി യിൽ ഒരുങ്ങുന്ന ഇവൻറെ പരീക്ഷണ ഓട്ട ചിത്രങ്ങൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ ചിത്രങ്ങളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്.
ഹൈലൈറ്റ്
- പുതിയ മീറ്റർ കൺസോൾ
- ഓഫ് റോഡ് മോഡ് തന്നെ
- ഇറ്റലിയിൽ പാക്കലാം
അതിൽ ആദ്യം എത്തുന്നത് ഇപ്പോഴത്തെ താരമായ മീറ്റർ കൺസോൾ ആണ്. ഉടനെ വിപണിയിൽ എത്താൻ നിൽക്കുന്ന ഹിമാലയൻ 450 യിൽ സ്പോട്ട് ചെയ്ത മീറ്റർ കൺസോൾ തന്നെയാണ് ഇവനിലും എത്തുന്നത്. ഒറ്റ പീസ് ഫുള്ളി ഡിജിറ്റൽ റൌണ്ട് മീറ്റർ കൺസോൾ.

അത് കഴിഞ്ഞെത്തുന്നത് ഇവൻ ഒരുങ്ങുന്നത്. ഈയിടെ അളവുകൾ പുറത്ത് വിട്ട ബോംബറിനോട് ചേർന്നായിരിക്കും. യൂ എസ് ഡി ഫോർക്ക്, ഡ്യൂവൽ ഷോക്ക് അബ്സോർബർസ് സസ്പെൻഷൻ സെറ്റപ്പിൽ നിൽകുമ്പോൾ. ഒറ്റ എക്സ്ഹൌസ്റ്റ്, 19 // 17 ഇഞ്ച് ഡ്യൂവൽ പർപ്പസ് ടയറും.
സ്പോക്ക് വീലുകളും നൽകിയതോടെ ഇവനെ ഓഫ് റോഡിങ്ങിനും പ്രാപ്തനാകുന്നു. സിംഗിൾ പിസ് സീറ്റ്, ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക് , എൽ ഇ ഡി ഹെഡ്‍ലൈറ്റ് തുടങ്ങിയവയാണ് മറ്റ് വിശേഷങ്ങൾ. അടുത്ത വർഷം ഇവനെയും ഇന്ത്യയിലും. അതിന് മുൻപ് തന്നെ ഇവനെ ഇ ഐ സി എം എ 2023 ലും പ്രതീക്ഷിക്കുന്നുണ്ട്.
Leave a comment