ഇന്ത്യയിൽ റോയൽ എൻഫീൽഡിന് വലിയ എതിരാളികൾ എത്തിയിരിക്കുകയാണ്. അവരെ അത്ര വില കുറച്ചു കാണാൻ എൻഫീൽഡ് തയ്യാറുമല്ല. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തിനനുസരിച്ച് പ്ലാനുകളിൽ ചെറിയ മാറ്റങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ എൻഫീൽഡ് വരുത്തിയിരുന്നു.
അതിലൊരു മാറ്റമാണ് ഹിമാലയൻ, സ്ക്രമ് തുടങ്ങിയ മോഡലുകളുടെ ഹൃദയ മാറ്റ ശസ്ത്രക്രിയ. 411 നിൽ നിന്ന് 440 സിസി യിലേക്കാണ് എൻജിനുകളുടെ കപ്പാസിറ്റി കൂട്ടുന്നത്. അടുത്ത വർഷം വരാനിരിക്കുന്ന ഈ മോഡലുകളിൽ ആദ്യം എത്തുന്നത് സ്ക്രമ് 440 ആയിരിക്കും.

എന്നായിരുന്നു അവസാനം വന്ന വാർത്തയെങ്കിൽ. അതിനോട് ചേർത്ത് വായിക്കാവുന്ന ഒരാളെ കണ്ടുമുട്ടിയിട്ടുണ്ട്. അത് മറ്റാരുമല്ല സ്ക്രമ് തന്നെ. എന്താണ് ഇവനെ വ്യത്യസ്തനാക്കുന്നു എന്ന് ചോദിച്ചാൽ. ഇവൻറെ അലോയ് വീലുകളാണ്.
സൂപ്പർ മിറ്റിയോർ 650 യോട് ചേർന്ന് നിൽക്കുന്ന അലോയ് വീലുകൾ അണിഞ്ഞാണ് ഇവൻറെ കറക്കം. ഇതോടെ പുതിയ സ്ക്രമിന് പഞ്ചർ പേടി കുറക്കുകയും ചെയ്യാം. ട്യൂബ്ലെസ്സ് ടയറും പുത്തൻ മോഡലിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ക്ലാസിക്കിൽ വരെ വരാനിരിക്കുന്ന എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഇവനിൽ ഇല്ലാത്തത് എന്തുകൊണ്ടെണെന്ന് മനസ്സിലാകുന്നുമില്ല.
എല്ലാം കൂടി കൂട്ടിയും കുറച്ചും നോക്കുമ്പോൾ ഇവൻ 440 ആകാനാണ് വലിയ സാധ്യത. കാരണം, അടുത്ത വർഷം പിൻവാങ്ങാൻ നിൽക്കുന്ന സ്ക്രമ് 411 നിൽ പുതിയ അപ്‌ഡേഷൻ വരാൻ സാധ്യത വളരെ കുറവാണ്. സ്ക്രമ് 440
ക്ക് പ്രതീക്ഷിക്കുന്ന വില 2.25 ലക്ഷത്തിന് അടുത്താണ്.
Leave a comment