റോയൽ എൻഫീൽഡ് തങ്ങളുടെ ആധുനിക എൻജിൻ ഒരുക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. 40 എച്ച് പി കരുത്ത് പകരുന്ന 450 സിസി, ലിക്വിഡ് കൂൾഡ്, ഹൃദയവുമായി ആദ്യം എത്തുന്ന ഈ എൻജിൻ ഹിമാലയനിൽ ആയിരുന്നു സ്പോട്ട് ചെയ്തതെങ്കിൽ. 411 ൻറെ പാത പിന്തുടർന്ന് 450 യിലും ഹിമാലയൻ, സ്ക്രമ് എന്നിങ്ങനെ രണ്ടു മോഡലുകളാണ് ഉണ്ടാക്കുക എന്നായിരുന്നു, ആദ്യ വിലയിരുത്തൽ.
എന്നാൽ ഒരേ എൻജിൻ വച്ച് ഒരു പാട് സ്വഭാവമുള്ള മോഡലുകളെ അവതരിപ്പിക്കുന്ന എൻഫീൽഡ്, ഇവിടെയും ആ പതിവ് തെറ്റിക്കുന്നില്ല. കഴിഞ്ഞ വർഷം പുറത്ത് വിട്ട ഭാവി പ്ലാനിൽ ഒരു നിഴൽ പോലെ ഒരു രൂപം നൽകിയിട്ടുണ്ട്. ഹിമാലയനിൽ നിന്ന് വിടുകയും ചെയ്തു സ്ക്രമ്ബ്ലെറിൽ എത്താത്ത സ്ക്രമ് 411 തന്ത്രം ഇവിടെ എൻഫീൽഡ് പയറ്റുന്നില്ല. അതിന് പകരം സ്ക്രമ്ബ്ലെർ എന്ന് പൂർണമായി വിളിക്കാൻ തന്നെയാണ് തീരുമാനം. സ്പോക്ക് വീലുകൾ, ഉയർന്ന മഡ്ഗാർഡ്, അപ്പ്സെറ്റ് എക്സ്ഹൌസ്റ്റ്, ഫ്ലാറ്റ് സീറ്റ് എന്നിങ്ങനെ എല്ലാം സ്ക്രമ്ബ്ലെർ ഡി എൻ എ യിൽ നിന്ന് തന്നെ.

അപ്പോൾ ഇന്ത്യയിലും വിദേശത്തും കണ്ട സ്ക്രമ് ആരാണ്???
പുതിയ അഭ്യുഹങ്ങൾ പ്രകാരം ഇപ്പോൾ വലിയ വിജയമായി യുവരാജാവ് ഹണ്ടർ 350 യുടെ 450 വേർഷൻ ആകുമെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് കല്ലുകടി തോന്നിയാൽ തെറ്റ് പറയാൻ സാധിക്കില്ല. അല്ലെങ്കിൽ ഇന്നലെ കിട്ടിയ സ്ക്രമ്ബ്ലെർ 650 യെ പോലെ ഒരിടിവെട്ട് പേര് ഇവനും എൻഫീൽഡ് ഒരുക്കുമായിരിക്കും. അവിടെ നിന്ന് കൂടുതൽ സൂക്ഷിച്ചു നോക്കിയാൽ ഒരു റോഡ്സ്റ്ററാണ് എന്ന് 100% ഉറപ്പാണ്.
മിനിയലിസ്റ്റിക് ഡിസൈൻ രീതി പിന്തുടർന്ന ഡിസൈൻ. ചെറിയ ഇന്ധനടാങ്ക്, അതിനായി ഒരുക്കിയ ഉയർന്ന ഹാൻഡിൽ ബാർ, കുറച്ച് സ്‌പോർട്ടി ആയി പൊസിഷൻ ചെയ്ത ഫൂട്ട്പെഗ്, ഫ്ലാറ്റ് ആയ സിംഗിൾ പീസ് സീറ്റ് എന്നിവയാണ് മുകളിലെ വിശേഷങ്ങൾ. താഴെയും റോഡ് മോഡലിൻറെ പോലെ തന്നെ അലോയ് വീൽ, തടിച്ച ടയർ, ടെലിസ്കോപിക്, മോണോ സസ്പെൻഷൻ, ചെറിയ എക്സ്ഹൌസ്റ്റ് എന്നിവയെല്ലാം റോഡ്സ്റ്റർ സ്വഭാവത്തിലാണ് ചേർന്ന് നിൽക്കുന്നത്. 2024 ആദ്യം വിപണിയിൽ എത്തുന്ന മോഡലിൻറെ മറ്റൊരു പ്രത്യകത കൂടിയുണ്ട്.
ഇന്ത്യയിലും വിദേശത്തും എതിരാളികളുടെ ലിസ്റ്റ് ഏതാണ്ട് ഒരു പോലെയാണ്. ഇന്ത്യയിൽ നിർമ്മിച്ച് കപ്പൽ കയറ്റുന്ന ഡ്യൂക്ക് 390, ജി 310 ആർ എന്നിവർ തന്നെയാണ് അവിടെയും ഇവിടെയും എതിരാളികൾ.
Leave a comment