ലോകം മുഴുവൻ വേരുകളുള്ള മോട്ടോർ സൈക്കിൾ കമ്പനിയാണ് റോയൽ എൻഫീൽഡ്. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് തങ്ങളുടെ പ്ലാന്റും കൂടുതൽ രാജ്യത്തേക്ക് വലുതാകുകയാണ്. തായ്‌ലൻഡ്, കൊളംബിയ, അർജന്റീന എന്നീ രാജ്യങ്ങൾക്ക് ശേഷം പുതിയ സി കെ ഡി പ്ളാന്റ്റ് തുറന്നു കഴിഞ്ഞു. അതും ഇന്ത്യ കഴിഞ്ഞാൽ എൻഫീൽഡിൻറെ ഏറ്റവും വലിയ മാർക്കറ്റ് ആയ ബ്രസീലിലാണ്. 15,000 യൂണിറ്റുകൾക്ക് മുകളിലാണ് ഈ പ്ളാൻറ് കപ്പാസിറ്റി വരുന്നത്. ബുള്ളറ്റ്, ക്ലാസിക്, മീറ്റിയോർ, ഹിമാലയൻ, 650 ട്വിൻസ് തുടങ്ങിയ എല്ലാ മോഡലുകളും ഈ പ്ളാൻറ് ൽ ജീവനെടുക്കും.

ഇതിനൊപ്പം 650 നിരയിൽ പുതിയ അപ്‌ഡേഷൻ വരാനൊരുങ്ങുകയാണ്. വലിയ നിര ലൗഞ്ചുകളുടെ ലിസ്റ്റ് പുറത്ത് വിട്ട എൻഫീൽഡ്. തങ്ങളുടെ ഇപ്പോഴുള്ള 650 ട്വിൻസിലും പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഇന്റർസെപ്റ്റർ 650 ക്ക് അക്‌സെസ്സറിസ് ആയി പുതിയ വിൻഡ്‌സ്ക്രീൻ ആണ് ചാരകണ്ണിൽ പെട്ടിരിക്കുന്നത്. ഒപ്പം കഴിഞ്ഞ മാസങ്ങളിൽ ജി ട്ടി 650 ട്വിൻസിന് പുതിയ പിൻവശവും അലോയ് വീലുകളും സ്പോട്ട് ചെയ്തിരുന്നു. അതിനൊപ്പം പുതിയ ബിക്കിനി ഫയറിങ്ങുള്ള ജി ട്ടി 650 സ്പോട്ട് ചെയ്തതിന് പിന്നാലെ. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് 650 ഫാമിലി ട്രീയിൽ നിഴൽ രൂപമായി ഇവനും എത്തിയിരുന്നു.
പോളിഷിങ് കഴിഞ്ഞാൽ അണിയറയിൽ ഒരുങ്ങുന്ന മോഡലുകളുടെ വാർത്തയും ലിസ്റ്റിലുണ്ട്. ഇന്ത്യയിൽ 650 ട്വിൻസിൽ പുതിയ ചുവട് വയ്പ്പായ സൂപ്പർ മിറ്റിയോർ 650 യുടെ ലോഞ്ച് ഡേറ്റ് ജനുവരി 10 ന് ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒപ്പം സൂപ്പർ മീറ്റിയോർ നിരയിൽ എത്തുന്ന സ്ക്രമ്ബ്ലെർ 650 വീണ്ടും സ്പോട്ട് ചെയ്തിരിക്കുകയാണ്. എൽ ഇ ഡി ഹെഡ്‍ലൈറ്റ്, യൂ എസ് ഡി ഫോർക്ക്, ഇന്റർസെപ്റ്ററിനോട് ചേർന്ന് നിൽക്കുന്ന ഹാൻഡിൽ ബാർ, എന്നിവക്കൊപ്പം സ്ക്രമ്ബ്ലെർ 650 യിപ്പോൾ ഇതുവരെ കാണാത്ത ഒറ്റ എക്സ്ഹൌസ്റ്റ് എന്നിവയുമായാണ് ഇവൻറെ കറക്കം.
Leave a comment