റോയൽ എൻഫീൽഡ് നിരയിൽ ഭാവിയിൽ എത്തുന്ന മോഡലുകളുടെ ഒരു വൻ ലിസ്റ്റ് തന്നെ പുറത്ത് വിട്ടിരുന്നു. അതിൽ ഒരാളാണ് ക്ലാസിക്ക് 350 യുടെ ബൊബ്ബർ വേർഷൻ. വെറുതെ പിന്നിലെ സീറ്റ് എടുത്ത് കളഞ്ഞ് ബൊബ്ബർ ആകുകയല്ല എൻഫീൽഡ് ചെയ്യാൻ പോകുന്നത്. എന്ന് പുതിയ ചാര ചിത്രങ്ങളിൽ നിന്ന് വ്യക്തം.
പുതുതായി എത്താൻ പോകുന്ന ക്ലാസ്സിക് 350 യുടെ പോക്കിരി മോഡലിനെ പരിചപ്പെടാം. ക്ലാസ്സിക് ബൈക്കുകളിൽ കാണുന്നത് പോലെയാണ് ടയർ. ടയറിന് ചുറ്റുമായി വെള്ള നിറം നൽകിയപ്പോൾ. മോഡേൺ ക്ലാസ്സിക് ഭാവം നല്കുന്നതിനാലാകാം ആകെ കറുപ്പിൽ മുങ്ങിയാണ് വരവ്. എൻജിൻ, ഇന്ധനടാങ്ക്, മഡ്ഗാർഡ്, സസ്പെൻഷൻ, സീറ്റ് എന്നിങ്ങനെ എല്ലാം കറുപ്പിൽ തന്നെ.
ഒപ്പം ഇപ്പോൾ ക്ലാസിക് മോഡലിൽ കാണുന്നത് പോലെയുള്ള എക്സ്ഹൌസ്റ്റ് അല്ല. എക്സ്ഹൌസ്റ്റിൻറെ അറ്റം കുറച്ചു വലുതായി തന്നെ തുറന്നിരിക്കുന്നുണ്ട്. എം വി ഡി ക്ക് പണിയാകുമോ എന്ന് സംശയമുണ്ട്.
മുന്നിലെ ഹാൻഡിൽ ബാർ ആപ്പ് ഹാങ്ങർ രീതിയിലാണ് നൽകിയിരിക്കുന്നത്. ഒപ്പം പ്രീമിയം ഫീച്ചേഴ്‌സ് ഇവന് നൽകിയിട്ടുണ്ട്. സൂപ്പർ മിറ്റിയോർ 650 യിൽ കണ്ട തരം എൽ ഇ ഡി ഹെഡ്‍ലൈറ്റും പ്രതിക്ഷിക്കാം. ട്രിപ്പെർ നാവിഗേഷൻ, ഡ്യൂവൽ ചാനൽ എ ബി എസ് തുടങ്ങിയ കാര്യങ്ങളും ബൊബ്ബറിൽ സ്റ്റാൻഡേർഡ് ആയി തന്നെ ഉണ്ടാകും.
Leave a comment