ജനുവരിയിലാണ് സൂപ്പർ മിറ്റിയോർ 650 യെ എൻഫീൽഡ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മാർച്ചോടെയാണ് വില്പനയുടെ ലിസ്റ്റ് പുറത്ത് വരുന്നത്. ആ മാസത്തിൽ 650 ട്വിൻസിനെ മറികടന്ന് വലിയ വില്പന നേടിയ മോഡൽ എല്ലാവരെയും ഞെട്ടിച്ചു.
മാർച്ചിൽ 650 ട്വിൻസ് വില്പന നടത്തിയതിനേക്കാളും 340 യൂണിറ്റ് അധികം വിറ്റാണ് സൂപ്പർ മിറ്റിയോർ 650 യുടെ ലീഡ് ഉണ്ടാക്കിയെങ്കിലും. പിന്നീട് ആ വില്പന കൊണ്ടുപ്പോക്കാൻ സൂപ്പർ മിറ്റിയോറിന് കഴിഞ്ഞില്ല. മൂന്ന് മാസങ്ങൾക്കിപ്പുറം വളരെ പരിതാപകരമാണ് ഇപ്പോഴത്തെ അവസ്ഥ.

ഇനി ബാക്കി മോഡലുകളുടെ വില്പന നോക്കിയാൽ, വലിയ അട്ടിമറികൾ ഒന്നും നടന്നിട്ടില്ല. എല്ലാ തവണയും പോലെ തന്നെ വരിവരിയായി മോഡലുകൾ നില്കുന്നുണ്ട്. അതിൽ എടുത്ത് പറയേണ്ട കാര്യം ബുള്ളറ്റ് 350 യുടെയാണ്. കഴിഞ്ഞ വർഷം മിറ്റിയോർ 350 കൈയടക്കിയ മൂന്നാം സ്ഥാനം.
ഈ വർഷം ബുള്ളറ്റിൻറെ കൈയിൽ ഭദ്രമാണ്. യൂ സി ഇ എൻജിനുമായി റോയൽ എൻഫീൽഡ് നിരയിലുള്ള അവസാന മോഡലാണ് ബുള്ളറ്റ് 350. ഇതിനും സൗകര്യങ്ങളുള്ള മോഡൽ വന്നിട്ടും ഡിമാൻഡ് കുറയാത്ത ഈ ഇതിഹാസ താരത്തിൻറെ പകരക്കാരൻറെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ മോഡൽ എത്തുമ്പോൾ ഇപ്പോഴുള്ള മോഡലിന് മഴു വീഴാനാണ് സാധ്യത. അതിനുള്ള ഉദാഹരങ്ങൾ ആണല്ലോ ക്ലാസ്സിക് 350യും തണ്ടർബേർഡ് 350യും. പുതിയ മാറ്റങ്ങളുമായി വരുന്ന ബുള്ളറ്റ് 350 ക്ക് മൂന്നാം സ്ഥാനം നിലനിർത്താൻ സാധിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
റോയൽ എൻഫീൽഡിൻറെ ജൂൺ മാസത്തെ വില്പന നോക്കാം.
മോഡൽസ് | ജൂൺ 23 | മേയ് 23 | വ്യത്യാസം | % |
ക്ലാസ്സിക് 350 | 27,003 | 26,350 | 653 | 2.4 |
ഹണ്ടർ 350 | 16,162 | 18,869 | -2,707 | -16.7 |
ബുള്ളറ്റ് 350 | 8,019 | 8,314 | -295 | -3.7 |
മിറ്റിയോർ 350 | 6,864 | 7,024 | -160 | -2.3 |
ഇലക്ട്ര | 4,320 | 4,366 | -46 | -1.1 |
ഹിമാലയൻ | 3,255 | 4,064 | -809 | -24.9 |
650 ട്വിൻസ് | 1,412 | 970 | 442 | 31.3 |
സൂപ്പർ മിറ്റിയോർ | 460 | 838 | -378 | -82.2 |
ആകെ | 67,495 | 70,795 | –3,300 | -4.9 |
Leave a comment