റോയൽ എൻഫീൽഡ് മോഡലുകളുടെ സ്ഥിരം സ്വഭാവങ്ങളിൽ നിന്ന് മാറി നടന്ന മോഡലാണ് ഹണ്ടർ. ഇന്ത്യയിൽ ഇപ്പോൾ ക്ലാസിക്കിന് താഴെ വില്പന നടത്തുന്ന ഇവൻ. യൂറോപ്പിന് ശേഷം അമേരിക്കയിലും സാന്നിദ്യം അറിയിച്ചിരിക്കുകയാണ്.
യൂറോപ്പിലെ പോലെ തന്നെ ഏറ്റവും ചെറിയ വാരിയൻറ് ആയ ഫാക്ടറി അമേരിക്കയിലും ലഭ്യമല്ല, എന്നതാണ് ഏക മാറ്റം. ഡപ്പർ, റിബൽ എന്നിങ്ങനെ രണ്ടു വാരിയന്റുകളിലായി ആറു നിറങ്ങളിലാണ് ഹണ്ടർ ലഭ്യമാകുന്നത്.
അതേ എൻജിൻ, ഷാസി, സസ്പെൻഷൻ ബ്രേക്ക് എന്നിവയെല്ലാം ഒരു പോലെ തന്നെ.

എന്നാൽ വിലയുടെ കാര്യത്തിൽ ചെറിയ ഞെട്ടൽ ഇന്ത്യയിൽ ഇരിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 3,999 ഡോളർ ആണ് ഡപ്പറിൻറെ വില ആരംഭിക്കുന്നത്. പ്രീമിയം വാരിയൻറ് ആയ റിബൽലിന് 4,199 ഡോളറുമാണ് ഇവൻറെ വില. ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ യഥാക്രമം 3.27 ഉം 3.44 ലക്ഷവുമാണ് അവിടത്തെ വില.
മറ്റ് മോഡലുകളെ നോക്കിയാൽ. അമേരിക്കയിലെ ഏറ്റവും അഫൊർഡബിൾ മോഡലാണ് ഹണ്ടർ. ബുള്ളറ്റ് 350 സീരിസിലെ ഒരു മോഡലും അവിടെ ലഭ്യമല്ല. ക്ലാസ്സിക് 350, മിറ്റിയോർ 350 യാണ് 350 ക്ക് യിലെ മറ്റ് താരങ്ങൾ. സ്ക്രമ്, ഹിമാലയൻ എന്നിവരും അവിടെയും വിപണിയിലുണ്ട്.
650 സീരിസിൽ ചെറിയ ട്വിസ്റ്റ് ഉണ്ട്. 650 ട്വിൻസിൻറെ പഴയ മോഡലുകളാണ് അവിടെ ഉള്ളത്. പുതിയ മാറ്റങ്ങളൊന്നും അവിടെ എത്തിയിട്ടില്ല. അതുമാത്രമല്ല ഇന്ത്യയിൽ ഇപ്പോൾ തരംഗമായ സൂപ്പർ മിറ്റിയോർ 650 അവിടെ ഇപ്പോഴും ലഭ്യമല്ല.
Leave a comment