റോയൽ എൻഫീൽഡ് തങ്ങളുടെ ട്രാക്ക് മാറ്റിയ മോഡലായിരുന്നു ഹണ്ടർ. ഇന്ത്യക്കാർക്ക് എന്നും വികാരമായ എൻഫീൽഡ് ഒരു വിഭാഗം ആളുകൾ മാത്രം ഉപയോഗിക്കുമ്പോൾ. ഒരു വലിയ വിഭാഗം പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അവരെ കൂടി ചേർത്ത് പിടിക്കുകയാണ് എൻഫീൽഡ് ഹണ്ടറിലൂടെ ചെയ്തത്
അതിനായി തങ്ങളുടെ അളവുകളിൽ കുറവ് വരുത്തിയ മോഡലിന്, ആകർഷണീയമായ വില കൂടി എത്തിയപ്പോൾ വലിയ ജനസ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ വിപണിയിൽ എത്തിയ ഹണ്ടർ 350 ക്ക് ആറുമാസം പിന്നിടുമ്പോൾ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയാണ് നേടിയിരിക്കുന്നത്. ഇപ്പോൾ എൻഫീൽഡ് നിരയിൽ ക്ലാസ്സിക് 350 യുടെ താഴെയാണ് ഹണ്ടർ 350 യുടെ സ്ഥാനം.
ജനുവരിയിലെ കണക്ക് എടുത്താലും ഹണ്ടർ 350 തന്നെയാണ് രണ്ടാം സ്ഥാനത്ത്. പതിവ് പോലെ ഒന്നാം സ്ഥാനം ക്ലാസ്സിക് 350 സ്വന്തമാക്കിയിട്ടുണ്ട്, നല്ല മാർജിനിൽ തന്നെ. മൂന്നാം സ്ഥാനം മിറ്റിയോർ 350 യിൽ നിന്ന് ബുള്ളറ്റ് 350 നേടിയിട്ടുണ്ട് എന്നതാണ് വ്യത്യാസം. അവസാന സ്ഥാനക്കാർ ഹിമാലയനും 650 ട്വിൻസും തന്നെ.
2023 ജനുവരി മാസത്തെ റോയൽ എൻഫീൽഡിൻറെ വില്പന നോക്കാം.
മോഡൽസ് | ജനു. 2023 |
ക്ലാസ്സിക് 350 | 26,134 |
ഹണ്ടർ 350 | 16,574 |
ബുള്ളറ്റ് 350 | 9,685 |
മിറ്റിയോർ 350 | 7,622 |
ബുള്ളറ്റ് 350 ഇ എസ് | 4,208 |
ഹിമാലയൻ | 2,499 |
650 ട്വിൻസ് | 980 |
ആകെ | 67,702 |
Leave a comment