റോയൽ എൻഫീൽഡിനെ ഗ്ലോബൽ പ്രോഡക്റ്റ് ആയി മാറ്റുന്നതിൽ ഹിമാലയൻ, 650 ട്വിൻസ് വഹിച്ച പങ്കു ചെറുതല്ല. അതുകൊണ്ട് തന്നെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വലിയ വില്പന നേടിയ മോഡലുകളാണ് ഇരുവരും.
എന്നാൽ ഈ രാജ്യങ്ങളിൽ മഞ്ഞു വീഴ്ച തുടങ്ങിയാൽ എൻഫീഡിന് കണ്ടക ശനി തുടങ്ങും. അതിന് കാരണം റോഡിലെ മഞ്ഞു വീഴ്ച പ്രതിരോധിക്കാൻ അവിടെ ഇടുന്ന ഉപ്പാണ്. ആ ഉപ്പ് ഹിമാലയൻറെ ബ്രേക്ക് കാലിപ്പറിൽ കേറി കൂടി ബ്രേക്കിന് തകരാർ ഉണ്ടാകുന്നതാണ് പ്രേശ്നം.
2020 ൽ 650 ട്വിൻസ്, ഹിമാലയൻ ഇരുവർക്കും കൂടി 15,000 യൂണിറ്റുകളാണ് ഈ തകരാർ കണ്ടെത്തി തിരിച്ചു വിളിച്ചതെങ്കിൽ. 2023 ൽ 5,000 യൂണിറ്റുകൾക്ക് താഴെയായി കുറഞ്ഞിട്ടുണ്ട്. അതിൽ ഇപ്പോൾ തിരിച്ചു വിളിച്ചിരിക്കുന്നത് ഹിമാലയനെ മാത്രമാണ്. അതും അമേരിക്കയിൽ മാത്രം. കഴിഞ്ഞ തവണ അമേരിക്ക, യൂറോപ്പ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലും കൂടിയാണ് 15,000 യൂണിറ്റുകൾ തിരിച്ചു വിളിച്ചത്.
മാർച്ച് 2017 മുതൽ ഏപ്രിൽ 2021 വരെ നിർമ്മിച്ച മോട്ടോർസൈക്കിളുകളാണ്. ഇപ്പോൾ ഒഫീഷ്യലായി എൻഫീൽഡ് തിരിച്ചു വിളിച്ചിരിക്കുന്നത്. അതിനു ശേഷം നിർമ്മിച്ച മോഡലുകളിൽ ഈ പ്രേശ്നം പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ.
ബൈബ്രീയാണ് ഹിമാലയന് ബ്രേക്ക് കാലിപ്പർ നിർമ്മിച്ചു നൽകുന്ന കമ്പനി. തകരാർ കണ്ടെത്തിയിരിക്കുന്ന എല്ലാ മോട്ടോർസൈക്കിളിൻറെയും ബ്രേക്ക് കാലിപ്പർ ഫ്രീ ആയി തന്നെ എൻഫീൽഡ് മാറ്റി കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഇഷ്ട്ടപ്പെട്ടെങ്കിൽ നമ്മുടെ ഗൂഗിൾ ന്യൂസ് ഒന്ന് ഫോളോ ചെയ്യണേ. ഗൂഗിൾ ന്യൂസ് ലിങ്ക്
Leave a comment