എൻഫീൽഡിൻറെ കുഞ്ഞൻ മോഡലുകളെ വീഴ്ത്താൻ ട്രിയംഫ് എത്തുമ്പോൾ. ട്രിയംഫിൻറെ വലിയ മോഡലുകളെ വീഴ്ത്താൻ എൻഫീൽഡും ഒരുങ്ങുകയാണ്. അതിനായാണ് 750 സിസി പ്ലാറ്റ്ഫോം ഒരുക്കുന്നത്.
ആ വിഭാഗക്കാരുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത്വന്നിരിക്കുന്നത്. 450 സിസി, ലിക്വിഡ് കൂൾഡ് എൻജിന് ശേഷം 750 സിസിയിലും ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ് എത്തുന്നത്.
ആ നിരയിൽ കുറച്ചധികം മോഡലുകൾ എത്തുന്നുണ്ട് എന്ന് പ്രത്യകിച്ചു പറയേണ്ടാതില്ലല്ലോ. അതിൽ കൊടി പിടിച്ച് ആദ്യം എത്തുന്നത് ഹിമാലയൻ ആയിരിക്കും. വളർന്നു വരുന്ന സാഹസിക മാർക്കറ്റ് ലക്ഷ്യമിട്ടാണ് പുത്തൻ മോഡൽ ഒരുങ്ങുന്നത്.

ട്രിയംഫിൻറെ ബെസ്റ്റ് സെല്ലിങ് റേഞ്ച് ആയ ട്രിയംഫ് ടൈഗറിൻറെ മാർക്കറ്റ് കൂടി ലക്ഷ്യമിട്ട് എത്തുന്ന 750 ക്ക് . എൻട്രി ലെവൽ ടൈഗർ മോഡലുകളായ 660, 850 എന്നിവരുടെ ഇടയിലാണ് എൻജിൻ കപ്പാസിറ്റി വരുന്നത് എങ്കിലും. 650 നിരയിൽ കണ്ട അഫൊർഡബിൾ ചേരുവ കൂടി ഉണ്ടാകും.
വെറും 6 ലക്ഷം രൂപയുടെ അടുത്താണ് ഇവൻറെ വില പ്രതീക്ഷിക്കുന്നത്. എൻട്രി ലെവൽ ടൈഗർ 660 ക്ക് 9.34 ലക്ഷവും, 850 ന് 11.95 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. എന്നാൽ ഈ മോഡലുകൾ റോഡ് വേർഷൻ ആണെങ്കിൽ.
ഹിമാലയൻ 411 പോലെ 750 യിൽ എത്തുമ്പോൾ. റോഡിലും ഓഫ് റോഡിലും ഒരുപോലെ തിളങ്ങുന്ന തരത്തിലായിരിക്കും ഡിസൈൻ ചെയ്യുക. 2025 ഓടെ മാത്രമായിരിക്കും ഹിമാലയൻ 750 വിപണിയിൽ എത്തുന്നത്.
Leave a comment