റോയൽ എൻഫീൽഡ് നിരയിലെ ആധുനിക മോഡലായ ഹിമാലയൻ 450 വീണ്ടും സ്പോട്ട് ചെയ്തിരിക്കുകയാണ്. ഇത്തവണ ചാര കണ്ണിൽപ്പെട്ടിരിക്കുന്നത് മീറ്റർ കൺസോളും മുൻ സസ്പെന്ഷനുമാണ്.
മീറ്റർ കൺസോൾ ഇപ്പോൾ എത്തിയ സൂപ്പർ മിറ്റിയോർ 650 ഉൾപ്പടെ 350, 650 സിസി മോഡലുകൾക്ക് ഏകദേശം ഒരേ രീതിയിലാണ് പൊക്കുന്നതെങ്കിൽ. ഹിമാലയൻ രീതിയിൽ കുറച്ച് വഴി മാറിയാണ് 450 യുടെ മീറ്റർ കൺസോൾ ഒരുക്കിയിരിക്കുന്നത്. റൈഡർക്ക് വ്യക്തമായി കാണുന്ന തരത്തിൽ റൈഡറെ നോക്കിയാണ് മീറ്റർ കൺസോളിൻറെ നിൽപ്പ്.
എന്നാൽ ക്ലാസ്സിക് രൂപഭംഗി കൈവിടാതെ വലിയ ഒറ്റ റൌണ്ട് മീറ്റർ കൺസോൾ ആണ് ഇവന് നൽകിയിരിക്കുന്നത്. എന്നാൽ ഉള്ളിൽ ആധുനികനാണ്, ഫുൾ എൽ സി ഡി സ്‌ക്രീനിൽ ഡിജിറ്റലായാണ് വിവരങ്ങൾ എല്ലാം തെളിയുക. അടിസ്ഥാന വിവരങ്ങൾക്കൊപ്പം നാവിഗേഷൻ, ബ്ലൂ ടൂത്ത് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ എല്ലാം ഇതിലുണ്ടാകും.
അടുത്ത ഭാഗം ചാരകണ്ണിൽപ്പെട്ടിരിക്കുന്നത് യൂ എസ് ഡി ഫോർക്ക് ആണ്. ഓഫ് റോഡിങ്ങിന് ഒരുങ്ങി വരുന്ന വലിയ ട്രാവൽ ഉള്ള യൂ എസ് ഡി ഫോർക്ക്. സസ്പെൻഷൻ രംഗത്തെ പ്രമുഖനായ ഷോവായാണ് നിർമ്മിച്ചു നൽകുന്നത്.
ഈ വർഷം ലൗഞ്ചിൻറെ തിരി റോയൽ എൻഫീൽഡ് കൊളുത്തിയെങ്കിലും വരാൻ ഒരു പട തന്നെയുണ്ട്. അതിൽ ഇവൻ എത്തുന്നത് ഈ വർഷം പകുതിയോടെയാകും. 450 സിസി, ലിക്വിഡ് കൂൾഡ് എൻജിന് 40 മുതൽ 45 ബി എച്ച് പി യോളം കരുത്ത് പ്രതിക്ഷിക്കാം. 2.8 ലക്ഷത്തിനടുത്തായിരിക്കും ഇവൻറെ എക്സ് ഷോറൂം വില.
Leave a comment