ഇന്ത്യയിലെ ഏറ്റവും വലിയ എൻട്രി ലെവൽ പ്രീമിയം ഇരുചക്ര നിർമ്മാതാവായ റോയൽ എൻഫീൽഡ്. ഇലക്ട്രിക്കിലേക്ക് കുറച്ച് വൈകിയേ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ 2022 ലെ ഇ വി സെഗ്മെന്റിലെ വളർച്ചയുടെ ലിസ്റ്റ് കണ്ടതിനാലാകാം. ഇലക്ട്രിക്ക് എൻട്രി കൂടുതൽ വേഗത്തിലാകുകയാണ് ക്ലാസ്സിക് മേക്കർ.
ഇതിനായി 150 മില്യൺ യൂ എസ് ഡോളറാണ് ഇലക്ട്രിക്കിലേക്ക് കടക്കുന്നതിനായി എൻഫീൽഡ് ലോകമ്പാടുമായി ചിലവഴിക്കാൻ ഒരുങ്ങുന്നത്. പ്ലാനുകൾ ഇങ്ങനെ, പുതിയ ഇലക്ട്രിക്ക് മോഡലിൻറെ ഡിവെലപ്പ്മെന്റിനായി ഓലയുടെ പഴയ സി. ട്ടി. ഒ. യും. യൂ കെയിലെ ഡെവലപ്പിംഗ് അംഗങ്ങൾ അടങ്ങുന്ന ടീം ഇതിനോടകം തന്നെ രൂപികരിച്ചു കഴിഞ്ഞു. ഈ ടീം ആയിരിക്കും എൻഫീൽഡിൻറെ ഇലക്ട്രിക്ക് മേഖലയുടെ നിയന്ത്രണം കൈയാളുക.
” എൽ ” എന്ന് കോഡ് നൈമിൽ അറിയപ്പെടുന്ന ഈ പ്ലാറ്റ്ഫോം. ഏതാനും വർഷങ്ങൾക്ക് ഉള്ളിൽ 1.2 മുതൽ 1.8 ലക്ഷം ഇ വി ക്കൾ വില്പന നടത്താനാണ് റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്. ഈ വലിയ പദ്ധതിയുടെ ആദ്യ ചുവടായി. ഇന്ത്യയിൽ ഈ വർഷം പുതുതായി എത്താൻ പോകുന്ന മോഡലുകളുടെ ഇടയിൽ ഒരു ഇലക്ട്രിക്ക് കൺസെപ്റ്റ് കൂടിയുണ്ടാകും. അടുത്ത വർഷം പകുതിയോടെ എൻഫീൽഡിൻറെ ആദ്യ ഇ വി മോഡലുകൾ വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Leave a comment