ബുധനാഴ്‌ച , 29 നവംബർ 2023
Home international സ്ക്രമ്ബ്ലെർ 650 ഉണ്ടാകുന്ന വഴി
internationalWeb Series

സ്ക്രമ്ബ്ലെർ 650 ഉണ്ടാകുന്ന വഴി

ബൈക്കർബിഎൻബി യുടെ സ്ക്രമ്ബ്ലെർ റെസിപ്പീ.

royal enfield scrambler custom showcased

റോയൽ എൻഫീൽഡ് തങ്ങളുടെ 650 നിരയിൽ സ്ക്രമ്ബ്ലെർ മോഡലുമായി എത്തുന്നതിൻറെ ചിത്രങ്ങൾ നമ്മൾ കണ്ടതാണ് ഒരു മോഡൽ കുറെ നാളുകൾ കറങ്ങി നടന്നാണ് റോയൽ എൻഫീൽഡ് ഷോറൂമുകളിൽ വില്പനക്ക് എത്താറുള്ളത്. എന്നാൽ അത്രയും സമയം കാത്തിരിക്കാൻ സമയമില്ലാത്ത യൂ കെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റമ് ഹൌസ് ആയ ” ബൈക്കർബിഎൻബി ”  ഇ ഐ സി എം എ 2022 ൽ ഇതാ ഇന്റർസെപ്റ്റർ  650 യെ അടിസ്ഥാനപ്പെടുത്തി ഒരു സ്ക്രമ്ബ്ലെർ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്റർസെപ്റ്റർ  650 യെ  സ്ക്രമ്ബ്ലെർ ആക്കുന്ന ചേരുവ എന്താണെന്ന് നോക്കാം.

ആദ്യം വേണ്ടത് ഇന്റർസെപ്റ്റർ ഒരെണ്ണം. അതിൽ നിന്ന് ഷാസി, ഇന്ധനടാങ്ക്, സൈഡ് പാനൽ എന്നിവയൊഴിച്ച് എല്ലാം എടുത്ത്  ഊരി മാറ്റി വക്കുക ( കേരളത്തിൽ അല്ലാത്തത്കൊണ്ട്  എം വി ഡി യുടെ പേടി വേണ്ട വിറ്റാലും കുഴപ്പമില്ല ). അതിൽ നിന്ന് ബ്രേക്ക് പ്രത്യകം മാറ്റി വക്കാൻ മറക്കരുത്, എന്നിട്ട് ഊരി വെക്കാത്ത ഭാഗം പെയിന്റ് അടിച്ചതിനുശേഷം ഉണങ്ങാൻ വിടുക. രണ്ടു മണിക്കൂറിന് ശേഷം വാങ്ങി വച്ചിരിക്കുന്ന  ഓലിൻസ്‌ കമ്പനിയുടെ സസ്പെൻഷൻ യൂ  എസ് ഡി യും ഡ്യൂവൽ ഷോക്കും  ഇരു അറ്റത്തും ഘടിപ്പിക്കുക, അതിൽ ഓഫ് റോഡ് ഇഷ്ട്ടപ്പെടുന്നവർക്കായി ഒരുക്കുന്നതിനാൽ സ്പോക്ക് വീലോട് കൂടിയ 19, 17 ഇഞ്ച് വീലുകൾ ഇടുക അതിൽ പിരേലിയുടെ റാലി എസ് ട്ടി ആർ ഇട്ടുവേണം ഘടിപ്പിക്കാൻ. ഒപ്പം നേരത്തെ മാറ്റിവച്ചിരിക്കുന്ന ബ്രേക്ക് ഇനി  ഘടിപ്പിക്കാവുന്നതാണ്. ഇതോടെ വണ്ടി പഡോക്ക് സ്റ്റാൻഡിലേക്ക് മാറ്റാം. ഇനി വീണ്ടും മുകളിലേക്ക് വന്നാൽ  എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഒരെണ്ണം അത് റൌണ്ട് തന്നെ വേണം, ഫ്ലാറ്റ് ട്രാക്ക് ഹാൻഡിൽ ബാർ ഒരെണ്ണം, ഹിമാലയൻറെ വിൻഡ് സ്ക്രീൻ ഒരെണ്ണം, റോയൽ ഏൻഫീഡിൻറെ അക്‌സെസ്സറി ലിസ്റ്റിലുള്ള മിറർ രണ്ടെണ്ണം. നക്കിൾ ഗാർഡ് രണ്ടെണ്ണം, കസ്റ്റമ് സീറ്റ് ഒരെണ്ണം,  ട്ടോളർ മോട്ടോ ക്രോസ്സ് സ്റ്റൈൽ മുൻ മഡ്ഗാർഡ് ഒരെണ്ണം, 2 ഇൻ വൺ കസ്റ്റമ് എക്സ്ഹൌസ്റ്റ്  എന്നിവയും ഓരോന്ന് കൃത്യമായ സ്ഥലത്ത് വച്ച് പിടിപ്പിക്കുക. കീലെസ്സ് ഇഗ്നിഷൻ, പുതിയ മീറ്റർ കൺസോൾ കൂടി എത്തുന്നതോടെ ഇപ്പോൾ മുകളിൽ കാണുന്ന തരം സ്ക്രമ്ബ്ലെർ റെഡി.    

റെഡി ആയ മോഡൽ ഇന്ത്യയിൽ എത്താൻ സാധ്യതയില്ലെങ്കിലും അടുത്ത വർഷം അവസാനത്തോടെ ആകും എൻഫീഡിൻറെ ഒഫീഷ്യൽ മോഡൽ എത്തുക. രൂപത്തിൽ ചെറിയ വെട്ടികുറക്കലുകളും പ്രീമിയം ബ്രാൻഡുകളുടെ അക്‌സെസ്സറിസ് ലിസ്റ്റും ഒഫീഷ്യൽ സ്ക്രമ്ബ്ലെറിൽ ഉണ്ടാകില്ല. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെ ട്ടി എം ആഡ്വഞ്ചുവർ 790 തിരിച്ചെത്തുന്നു

കെ ട്ടി എം നിരയിൽ 2019 ലാണ് എ ഡി വി 790 അമേരിക്കയിൽ എത്തുന്നത്....

കറുപ്പിൽ കുളിച്ച് ബി എസ് എയും

650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ്...

ഭീകരൻ ആർ എസ് 457 അണിയറയിൽ

അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി...

ട്ടി വി എസ് യൂറോപ്പിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര ബ്രാൻഡ് ആണ് ട്ടി വി എസ്. ഇന്ത്യയിൽ മാത്രമല്ല...