റോയൽ എൻഫീൽഡ് 650 സിസിയിൽ കുറച്ചധികം മോട്ടോർസൈക്കിളുകൾ അണിയറയിൽ ഉണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിൽ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും അഫൊർഡബിൾ താരമാണ് ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്. അത് മറ്റാരുമല്ല എൻഫീൽഡിൻറെ വില്പന വാനോളം ഉയർത്തിയ ക്ലാസ്സിക് 350 യുടെ 650 വേർഷനാണ്.
എൻഫീൽഡ് നിരയിൽ അധികം സ്പോട്ട് ചെയ്യാത്ത മോഡലായ ഇവൻ. അതിനുള്ള പ്രധാന കാരണം ഇപ്പോഴുള്ള മോഡലുകളിൽ ഉള്ള ഘടകങ്ങൾ തന്നെയാണ് ഇവനിലും ഉപയോഗിക്കുന്നത് എന്നത് കൊണ്ടാകാം. രൂപത്തിൽ ക്ലാസ്സിക് 350 യെ മുറിച്ച മുറിയാലെയാണ് ഇവനെ ഒരുക്കിയിരിക്കുന്നത്.

പുത്തൻ ക്ലാസ്സിക് 350 യിൽ കാണുന്നതുപോലെ ഇൻഡിക്കേറ്റർ, ഹെഡ്‍ലൈറ്റ്, ടൈൽ ലൈറ്റ് എന്നിവയെല്ലാം റൗണ്ടിലാണ്. ട്ടിയർ ഡ്രോപ്പ് ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റ് എന്നീങ്ങനെയുള്ള ഡിസൈനിലെ ഹൈലൈറ്റുകൾ എല്ലാം 650 യിലും കാണാം.
ഇനി സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ കാര്യങ്ങൾ കുറച്ചു വ്യത്യാസമാണ്. 650 സിസി ഇപ്പോൾ പരിചിതമായ എൽ ഇ ഡി ഹെഡ്‍ലൈറ്റാണ്. സസ്പെൻഷൻ സെറ്റപ്പ് 350 യുടെത് പോലെ തന്നെ. ഇരു അറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ, സ്പോക്ക് വീലുകൾ എന്നിങ്ങനെ നീളുന്നു സ്പെസിഫിക്കേഷൻ ലിസ്റ്റ്. ടയറുകളുടെ സൈസിൽ കുറച്ചു വലുപ്പ കൂടുതൽ ഉണ്ടാകാം.
- എൻഫീൽഡ് 650 യെ അടിസ്ഥപ്പെടുത്തി 7 മോഡലുകൾ
- എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.
- എൻഫീൽഡ് 650 യെ അടിസ്ഥപ്പെടുത്തി 7 മോഡലുകൾ
- റോയൽ എൻഫീൽഡ് ഇലക്ട്രിക്ക് കൺസെപ്റ്റ് പുറത്ത്
ഇതെല്ലാം കൂടി വായിക്കുമ്പോൾ 650 തന്നെയാണോ എന്നാകും മറ്റൊരു സംശയം. പക്ഷേ എൻജിൻ സൈഡ് നോക്കുമ്പോളാണ് ഇവൻറെ മാറ്റം മനസ്സിലാകുന്നത്. 650 ട്വിൻസിൽ കണ്ട എൻജിനൊപ്പം ഫ്ലാറ്റ് ആയ ഇരട്ട എക്സ്ഹൌസ്റ്റാണ്. ആ എക്സ്ഹൌസ്റ്റ് ഡിസൈനിലും 350 യുടെ കരസ്പർശമുണ്ട്.
ഇനി എൻജിനിലേക്ക് കടന്നാൽ 650 ട്വിൻസിലും സൂപ്പർ മിറ്റിയോറിലും നമ്മൾ കണ്ട 648 സിസി, എയർ ഓയിൽ കൂൾഡ് എൻജിൻ തന്നെയാണ് ഇവനിലും എത്തുന്നത്. എന്നാൽ സൂപ്പർ മിറ്റിയോറിൻറെ ട്യൂണിങ് ആയിരിക്കും ഇവന് ഉണ്ടാകുക. കാരണം രണ്ടുപേരും യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്നവരാണല്ലോ.

കഴിഞ്ഞ വർഷത്തെ ലോഞ്ച് പ്ലാൻ അനുസരിച്ച് അധികം വൈകാതെ തന്നെ ക്ലാസ്സിക് 650 ഇന്ത്യയിൽ അവതരിപ്പിക്കണം. ഇപ്പോൾ പ്രൊമോഷൻ കിട്ടിയ 650 ട്വിൻസിന് താഴെയായിരിക്കും പുത്തൻ മോഡലിൻറെ വില വരുന്നത്. ക്ലാസ്സിക് 650 യുടെ വില പ്രതീക്ഷിക്കുന്നത് 2.75 ലക്ഷത്തിന് അടുത്താണ്.
ഇതിനൊപ്പം 650 യിൽ തന്നെ കുറച്ചധികം മോഡലുകൾ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. സ്ക്രമ്ബ്ലെർ, സാഹസികൻ ബൊബ്ബർ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാൽ ഇതിലും വില കുറഞ്ഞ മോഡൽ അണിയറയിൽ ഉണ്ട്. പക്ഷേ അവൻറെ വരവ് ഇനിയും വൈകുമെന്ന് മാത്രം.
Leave a comment