റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ വേണ്ടി ഒരു പട തന്നെ. ഇന്ത്യയിൽ ഇപ്പോൾ നിലവിലുണ്ട്. പുതുതായി എത്തിയ സ്പീഡ് 400 മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കുറച്ചു ഷോറൂമുകൾ മാത്രമുള്ള ട്രിയംഫ് സ്പീഡ് 400 ന്.
ഓഗസ്റ്റ് മാസത്തിൽ സി ബി 350 യുടെ അടുത്ത് വില്പന പിടിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ജാവ, യെസ്‌ടി, ഡോമിനർ 400 എന്നിവരുടെ വില്പനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോയൽ എൻഫീൽഡ് നിരയിൽ നോക്കിയാൽ രാജാവ് ക്ലാസിക് 350 തന്നെ.
ഹണ്ടർ 350 പിന്നിൽ തന്നെയുണ്ട്. പഴയ ബുള്ളറ്റ് പടിയിറങ്ങുന്നത് കൊണ്ടാകാം. ബുള്ളറ്റ് 350 നിരയിൽ പൊരിഞ്ഞ വിൽപ്പനയാണ് ഓഗസ്റ്റ് മാസത്തിൽ നടന്നത്. അങ്ങനെ ആദ്യ നാലു സ്ഥാനം കഴിയുമ്പോളാണ് എതിരാളികളുടെ വില്പന വരുന്നത്. ഓഗസ്റ്റ് മാസത്തെ വില്പന നോക്കാം.
മോട്ടോർസൈക്കിൾ | ഓഗസ്റ്റ് | % |
ക്ലാസ്സിക് 350 | 26,118 | 35.4 |
ഹണ്ടർ 350 | 14,161 | 19.2 |
ബുള്ളറ്റ് 350 | 12,604 | 17.1 |
മിറ്റിയോർ 350 | 8,626 | 11.7 |
സി ബി 350 | 3,457 | 4.7 |
സ്പീഡ് 400 | 3,204 | 4.3 |
ഇലക്ട്ര 350 | 2,374 | 3.2 |
ജാവ യെസ്‌ടി | 2,314 | 3.1 |
ഡോമിനർ 400 | 828 | 1.1 |
ആകെ | 73,686 | 100 |
Leave a comment