ക്ലാസ്സിക് നിരയിൽ പുതുതായി എത്തുന്ന ബൊബ്ബർ മോഡൽ ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടരുന്നു. ക്ലാസ്സിക് 350 യെ അടിസ്ഥാനപ്പെടുത്തി എത്തുന്ന മോഡലിന് കുറച്ചധികം മാറ്റങ്ങൾ എൻഫീൽഡ് വരുത്തിയിട്ടുണ്ട്. നേരത്തെ സ്പോട്ട് ചെയ്തത് പ്രൊഡക്ഷൻ റെഡി യൂണിറ്റ് ആയിരുന്നെങ്കിൽ.
ഇപ്പോൾ വീണ്ടും മുഖം മൂടി അണിഞ്ഞാണ് കറക്കം. അതിന് ഒരു കാരണം എൻഫീൽഡ് ഇവന് കുറച്ചധികം മോഡിഫിക്കേഷൻ നടത്തിയിട്ടുണ്ട്. പ്രധാനമായും എൻട്രി ലെവൽ മോഡലുകളിൽ കാണാത്ത എപ്പ് ഹാങ്ങറുമായാണ് പുതിയ മോട്ടോർസൈക്കിൾ എത്തുന്നത്. ഹാൻഡിൽ ബാറുകളിൽ ഏറെ ചീത്ത പേരുണ്ട് ഇത്തരക്കാർക്ക്.

നമ്മുടെ നാട്ടിൽ ഇവൻ വരുന്നത് കണ്ടാൽ തന്നെ എം. വി. ഡി. കൈ കാണിക്കും. ആ രീതിയിലാണ് ഇവനെ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. പെറ്റി അടിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് നോക്കാം. മുന്നിൽ നിന്ന് തുടങ്ങിയാൽ ഹെഡ്‍ലൈറ്റ്, 650 സീരിസിൽ കണ്ടു തുടങ്ങിയിട്ടുള്ള എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഇവനിൽ എത്തിയിരിക്കുന്നത്.
അടുത്തത് എപ്പ് ഹാങ്ങർ ഹാൻഡിൽ ബാർ അത് എന്തായാലും പണി കിട്ടും. രണ്ടുപേർക്ക് ഇരിക്കാമെങ്കിലും ചെറിയ പിൻ സീറ്റ്, പിന്നിലിരിക്കുന്നവരുടെ വീഥി എന്നൊക്ക പറഞ്ഞു കളയും. പിൻ മഡ്ഗാഡിന് മുകളിൽ ഒരു പൈപ്പ്, പാഴ് ചിലവ് എന്നാകും അശിരീരി. അതിലാണ് പുതിയ റൌണ്ട് ടൈൽ ലൈറ്റ് യൂണിറ്റ് വച്ചിരിക്കുന്നത്.
സ്ലാഷ് കട്ട് എക്സ്ഹൌസ്റ്റ് കൂടിയാകുമ്പോൾ എം വി ഡി യുടെ പിരിപൊട്ടുമെന്ന് ഉറപ്പാണ്. പെറ്റി അടിക്കാൻ തുടങ്ങുമ്പോൾ തന്നെ പറയണം. സാറേ ഇത് ഞങ്ങൾ ചെയ്തതല്ല, എൻഫീൽഡിൽ നിന്ന് കിട്ടുമ്പോൾ തന്നെ ഇങ്ങനെ ആണെന്ന്. ഒപ്പം ഒഫീഷ്യൽ വെബ്സൈറ്റ് കൂടി കാണിക്കാം. അല്ലെങ്കിൽ പെറ്റി അടിപ്പിച്ചു നമ്മളെ കൊല്ലും.
- പുതിയ ബുള്ളറ്റിൻറെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു
- ഹിമാലയൻ 450 ഉടൻ എത്തും
- സി ബി 350 യുടെ ഓൺ റോയ് പ്രൈസ് നോക്കാം
ഇനി മറ്റ് കാര്യങ്ങളിലേക്ക് കടന്നാൽ ഷാസി, എൻജിൻ സസ്പെൻഷൻ, ബ്രേക്ക് തുടങ്ങിയ കാര്യങ്ങളിൽ ഇവന് വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. പുതിയ ബുള്ളറ്റ് 350 അടുത്ത മാസം എത്തുന്നുണ്ടല്ലോ. അത് കഴിഞ്ഞാകും ഇവൻറെ ലോഞ്ച് വരാൻ സാധ്യത.
ഏകദേശം ക്ലാസ്സിക് 350 യുടെ മുകളിൽ വില വരുന്ന ഇവന് 2.4 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം.
Leave a comment