2018 ലാണ് റോയൽ എൻഫീൽഡ് തങ്ങളുടെ 650 സിസി ട്വിൻസ് മോഡലിനെ അവതരിപ്പിക്കുന്നത്. അഞ്ചു വർഷങ്ങൾക്കിപ്പുറം 650 മോഡലുകൾ വെട്ടിപിടിച്ച മാർക്കറ്റുകൾ ചെറുതല്ല. ഇന്ത്യ, നോർത്ത് അമേരിക്ക, യൂറോപ്പ്, യൂ കെ എന്നിവിടങ്ങളിൽ വലിയ കുതിപ്പ് തന്നെ ഇരട്ടകൾ നടത്തിയിട്ടുണ്ട്.
അഞ്ചു വർഷങ്ങൾ പിന്നിടുന്ന ഈ സമയത്ത്. പുതിയൊരു അപ്ഡേഷന് 650 ട്വിൻസ് മുതലാളികൾ ചിന്തിച്ചു തുടങ്ങുന്നു എന്ന് മനസ്സിലായ റോയൽ എൻഫീൽഡ്. തങ്ങളുടെ ഇരട്ട സിലിണ്ടർ പോർട്ട്ഫോളിയോ വിപുലീകരിക്കാൻ ഒരുങ്ങുന്നു.
- ക്ലാസ്സിക് 650 സ്പോട്ടെഡ്
- കുഞ്ഞൻ ഹാർലിയുടെ ഞെട്ടിക്കുന്ന കരുത്ത് പുറത്ത്
- 2023 ലെ എൻഫീൽഡിൻറെ പുതിയ താരങ്ങൾ
- ട്രിയംഫ് 400 ട്വിൻസ് അവതരിപ്പിച്ചു.
2025 ലാണ് ആർ എന്ന് കോഡ് നെയിം ചെയ്ത പുതിയ പ്ലാറ്റ്‌ഫോം വിപണിയിൽ എത്തുന്നത്. ഇരട്ട സിലിണ്ടർ 750 സിസി മോഡലിലെ ആദ്യ മോഡൽ ബൊബ്ബർ ആയിരിക്കുമെന്നാണ് എൻഫീൽഡുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എൻജിൻ സ്പെസിഫിക്കേഷൻ ഇപ്പോൾ ലഭ്യമല്ലെങ്കിലും.
എൻഫീൽഡിൻറെ 650 ട്വിൻസിലെ തന്ത്രമായ കുറഞ്ഞ വിലയിൽ കൂടിയ പെർഫോമൻസ് തന്നെയായിരിക്കും ഇവൻറെയും പ്രധാന ഹൈലൈറ്റ്. ഒപ്പം ആദ്യം എത്തുന്നത് ബൊബ്ബർ ആണെങ്കിലും. ഈ നിരയിൽ ട്വിൻസിനെ പോലെ ക്ലാസ്സിക് മുതൽ ക്രൂയ്സർ 750 വരെ അണിനിരക്കും എന്ന് പറയേണ്ടതില്ലലോ.
Leave a comment