ചൊവ്വാഴ്‌ച , 28 നവംബർ 2023
Home latest News റോയൽ എൻഫീഡിൻറെ 650 ബെസ്റ്റി
latest News

റോയൽ എൻഫീഡിൻറെ 650 ബെസ്റ്റി

സൂപ്പർ മിറ്റിയൊറിന് താഴെ ഇന്റർസെപ്റ്ററിന് മുകളിൽ

royal enfield bobber 650 dimensions out
royal enfield bobber 650 dimensions out

ഒരു എൻജിൻ ഉപയോഗിച്ച് ഒരുപാട് മോഡലുകൾ അവതരിപ്പിക്കുന്നത് എൻഫീൽഡിൻറെ തന്ത്രമാണ്. ആ വഴിയെ പുതിയൊരു മോഡൽ കൂടി എത്താൻ ഒരുങ്ങുന്നു. എൻഫീൽഡ് നിരയിലെ ഫ്ലാഗ്ഷിപ്പ് മോഡലായ സൂപ്പർ മിറ്റിയോർ 650 യെ അടിസ്ഥാനപ്പെടുത്തി എത്തുന്ന ബോംബർ.

ഹൈലൈറ്റ്സ്
  • എന്താണ് ബോംബർ ???
  • ഷോട്ട്ഗൺ നീതി പുലർത്തുന്നുണ്ടോ ???
  • അളവുകൾ തമ്മിൽ താരതമ്യം

ഷോട്ട്ഗണ്ണിൻറെ അളവുകളാണ് ഇപ്പോൾ പുതുതായി പുറത്ത് വന്നിരിക്കുന്നത്. ക്രൂയ്സർ സൂപ്പർ മിറ്റിയോർ ബോംബർ ഷോട്ട്ഗൺ ആകുമ്പോൾ ഉണ്ടാകുന്ന അളവുകളിലെ മാറ്റങ്ങളാണ് താഴെ കൊടുക്കുന്നത്. ബോംബർ എന്നാൽ കസ്റ്റമ് ചെയ്യുന്ന ക്രൂയ്സർ ബൈക്കുകളാണ്.

റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 സ്പോട്ടഡ്

സ്ട്രീറ്റിൽ ഓടിച്ചു നടക്കാൻ പറ്റുന്ന തരത്തിലായിരിക്കും ഇവരുടെ നിർമ്മാണം. ആ നിരയിൽ തന്നെയാണ് റോയൽ എൻഫീൽഡ് ഇവനെയും ഒരുക്കിയിരിക്കുന്നത്. അളവുകളിൽ എല്ലാം വലിയ വെട്ടി കുറക്കലുകൾ തന്നെ നടത്തിയിട്ടുണ്ട്.

പുറത്ത് വന്ന അളവുകൾ നോക്കിയാൽ തന്നെ, അത്‌ കൂടുതൽ വ്യക്‌തമാകും. എന്നാൽ പിന്നെ ഇന്റർസെപ്റ്ററിലായിരിക്കും ഇവനെ ഒരുക്കിയത് എന്ന് സംശയിക്കാവുന്നതാണ്. അതും ശരിയാകില്ല അളവുകളിൽ ഇന്റർസെപ്റ്ററിനെക്കാളും വലിയവനാണ് ഇവൻ.

മൂന്ന് മോഡലുകളുടെയും അളവുകൾ ഒന്ന് പരിശോധിക്കാം.

വീതി നീളംഉയരംവീൽബേസ്
ഇന്റർസെപ്റ്റർ835211910671398
ഷോട്ട്ഗൺ 650820217011551465
സൂപ്പർ മിറ്റിയോർ 890226011551500

ഇതൊക്കെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒപ്പം നഗരങ്ങളിൽ പായാനാണ് ഇവനെ ഒരുക്കുന്നത്. അതിനാൽ തന്നെ സീറ്റ് ഹൈറ്റ്, ഇന്ത്യൻ റോഡുകളിൽ ഏറ്റവും കൂടുതൽ വേണ്ട ഗ്രൗണ്ട് ക്ലീറൻസ്. എന്നിവ ഇന്റർസെപ്റ്റർ 650 യുടെ അടുത്ത് നിൽക്കാനാണ് സാധ്യത.

ഹിമാലയൻ 450 യുടെ ലോഞ്ച് കഴിഞ്ഞ്. അടുത്ത വർഷം ആദ്യമായിരിക്കും ഇവൻറെ ലോഞ്ച് ഉണ്ടാക്കുക. ചിലപ്പോൾ അതിന് മുൻപ് തന്നെ ഇ ഐ സി എം എ 2023 ൽ. ഇവൻറെ പ്രൊഡക്ഷൻ മോഡൽ അവതരിപ്പിച്ചേക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കരിസ്‌മ പതുക്കെ തുടങ്ങി ഹീറോ തിളങ്ങി

ഇന്ത്യയിൽ ഉത്സവകാലം അടി തിമിർക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോ സ്ഥിതി കുറച്ചു...

എക്സ് 440 യുടെ ആദ്യ മാസ വില്പന പുറത്ത്

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തിയ ഹാർലി എക്സ് 440. ജൂലൈ മാസത്തിലാണ്...

സിംഗിളിലെ സാഹസികരുടെ രാജാവ് ആര് ???

ഇന്ത്യയിൽ ട്ടോപ്പ് ഏൻഡ് സിംഗിൾ സിലിണ്ടർ സാഹസികരിൽ രാജാവായി വാഴുകയായിരുന്നു എ ഡി വി 390....

ഷോട്ട്ഗൺ 650 അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് 650 നിരയിൽ ഒരു ലിമിറ്റഡ് എഡിഷൻ കൂടി. നമ്മൾ റോഡിൽ പല തവണ...