ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുടെ മുഖഛായ മാറ്റിയ മോഡലാണ് 650 ട്വിൻസ്. എന്നാൽ പുതിയ തലമുറ മോഡലുകൾ എത്തിയപ്പോൾ 650 അവരുടെ ഒപ്പം എത്തിയിരുന്നില്ല. എന്നാൽ 2023 എഡിഷനിൽ വലിയ മാറ്റങ്ങൾ എത്തിയെങ്കിലും ചില മാറ്റങ്ങൾ മാത്രം ഇപ്പോഴും മാറി നിൽക്കുകയാണ്.
മോട്ടോർസൈക്കിളിൻറെ വില കൂടാതെ തന്നെ എങ്ങനെ പുതിയ അപ്ഡേഷൻ ഒരുക്കാമെന്നാണ് റോയൽ എൻഫീൽഡിൻറെ ചിന്ത. അതിന് ഒരു വഴിയും ഇപ്പോൾ കണ്ടിട്ടുണ്ട്. ഇനി പുത്തൻ മോഡലിൽ അത്യവശ്യമായി എത്തേണ്ടത് ട്രിപ്പർ നാവിഗേഷനാണ്.

650 ട്വിൻസിൽ ഇതാ അതും കൊണ്ടുവരുകയാണ്. അക്‌സെസ്സറിസായി എത്തുമ്പോൾ ആവശ്യമുള്ളവർ മാത്രം അത് വാങ്ങിച്ചാൽ മതി എന്നാണ് എൻഫീൽഡ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ വിലയിൽ മാറ്റമുണ്ടാകില്ല. ട്രിപ്പർ നാവിഗേഷൻ ഇപ്പോഴുള്ള ഡ്യൂവൽ പോഡ് മീറ്റർ കൺസോളിനു നടുവിലാണ് കുഞ്ഞൻ ട്രിപ്പർ നാവിഗേഷൻ കൺസോൾ വരുന്നത്.
ഇതിൽ ബ്ലൂറ്റുത്തുമായി കണക്റ്റ് ചെയ്യുന്നതിലൂടെ പ്രൈമറി, സെക്കണ്ടറി – ഡിറക്ഷൻ, ഡിസ്റ്റൻസ് റ്റു നെക്സ്റ്റ് റൺ, ഡിസ്റ്റൻസ് റ്റു ഡെസ്റ്റിനേഷൻ, കാൾ അലേർട്ട്, സമയം തുടങ്ങിയ വിവരങ്ങൾ തെളിയും. ഒപ്പം എൽ ഇ ഡി ഇൻഡിക്കേറ്ററും പുതിയ അപ്ഡേഷനിൽ ഉണ്ടാകും ഏകദേശം 5000 രൂപയാണ് ഇതിനെല്ലാം കൂടി നൽകേണ്ടി വരുക.
Leave a comment