കാലത്തിനൊപ്പം കോലം മാറിയ 650 ട്വിൻസിന് പുതിയ മാറ്റങ്ങൾക്കൊപ്പം വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ട്രെൻഡിനനുസരിച്ചുള്ള ഒരു കാര്യം മാത്രം 650 ട്വിൻസിൽ ഇപ്പോഴും മിസ്സാണ്.
നിറവും ഇലക്ട്രോണിക്സും
ആദ്യം ഈ മാറ്റങ്ങൾക്കൊക്കെ കാരണമായ എൻജിനിലേക്ക് കടന്നാൽ, ബി എസ് 6.2 വിലേക്ക് എത്തിയ 650 ട്വിൻസിൻറെ എൻജിൻ. ഇനി മുതൽ കറുപ്പ് നിറം വാരി പൂശിയാണ് നിൽക്കുന്നത്. എൻജിൻ പഴയ കരുത്തൻ കരുത്ത് ചോരാതെ തന്നെ എത്തിയിട്ടുണ്ട്. ഒപ്പം ഇരട്ടകൾക്ക് രണ്ടു വീതം പുതിയ നിറങ്ങളും എത്തിയിട്ടുണ്ട്.

അങ്ങനെ ഡിസൈനിലെ മിനുക്ക് പണി കഴിയുമ്പോൾ, ഇനി എത്തുന്നത് ഇലക്ട്രോണിക്സ് ആണ്. അല്ലെങ്കിൽ അവരെ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളിലാണ് അപ്‌ഡേഷൻ. അതിൽ മുന്നിൽ നിന്ന് തുടങ്ങിയാൽ സൂപ്പർ മിറ്റിയോറിൽ കാണുന്നത് പോലെ എൽ ഇ ഡി ഹെഡ്‍ലൈറ്റാണ് ഇനി വെളിച്ചം പൊഴിക്കുക. ലൈറ്റിന് നടുക്കിലായി കൊടുത്തിരിക്കുന്ന എൻഫീൽഡ് ലോഗോ പ്രീമിയം കുറച്ച് കൂടി കൂട്ടുന്നുണ്ട്.
സ്വിച്ച് ഗിയർ പുതുതലമുറ എൻഫീൽഡ് മോഡലുകളിൽ കാണുന്നത് പോലെ റോട്ടറി സ്വിച്ചുകൾക്ക് വഴി മാറിയപ്പോൾ. യാത്രക്ക് ഇടയിൽ മൊബൈൽ ചാർജ് ചെയ്യാനായി യൂ എസ് ബി ചാർജിങ് പോർട്ടും നൽകിയിട്ടുണ്ട്.
കാത്തിരുന്ന മാറ്റങ്ങൾ
അങ്ങനെ മുകളിലെ മാറ്റങ്ങൾ കഴിഞ്ഞ് താഴോട്ട് പോയാൽ. ക്ലാസ്സിക് ഇരുചക്ര നിർമ്മാതാവായ എൻഫീൽഡ് എപ്പോഴും സ്പോക്ക് വീലുകളാണ് നൽകുന്നത്. എന്നാൽ ഇന്ത്യൻ കണ്ടിഷനിൽ അത് അത്ര പ്രായോഗികമല്ല എന്ന് നന്നായി അറിയുന്ന എൻഫീൽഡ് ഇത്തവണ പ്ലേറ്റ് ഒന്ന് മറക്കുകയാണ്.

സ്പോക്ക് വീലിന് പകരം അലോയ് വീലിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ മുകളിലെ ട്രിമിന് മാത്രമാണ് സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നത് എന്ന് മാത്രം. അതിനൊപ്പം ട്യൂബ്ലെസ്സ് ടയറും എത്തിയതിനാൽ ഇനി പഞ്ചറിനെ പേടിക്കണ്ട. യാത്ര സുഖകരമാകാൻ സസ്പെൻഷനിലും വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്.
വിലയും വിട്ട് പോയതും
ഇനി ഇതിനൊക്കെ കൂടി എൻഫീൽഡ് അധികമായി ചോദിക്കുന്ന വില 14,000 രൂപയാണ്. ഇതോടെ ഇന്റർസെപ്റ്റർ 650 ക്ക് 3.05 മുതൽ 3.31 ലക്ഷം രൂപ വരെയും. ഇരട്ടകളിൽ രണ്ടാമനായ ജി ട്ടി 650 ക്ക് 3.19 മുതൽ 3.45 ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെചെന്നൈയിലെ എക്സ് ഷോറൂം വില.

എന്നാൽ ഇത്തവണ ചില കാര്യങ്ങൾ വിട്ട് പോയിട്ടുണ്ട്. അത് റോയൽ എൻഫീൽഡ് നിരയിൽ ഉള്ള ബ്ലൂ ട്ടുത്ത് കണക്റ്റിവിറ്റിയോട് കൂടിയ ട്രിപ്പർ നാവിഗേഷനാണ്. ഇത്തവണത്തെ അപ്ഡേഷനിൽ 650 ട്വിൻസിന് എൻഫീൽഡ് ഇത് നൽകിയിട്ടില്ല.
റൌണ്ട് ഡിസൈനെ അഗാതമായി പ്രണയിക്കുന്ന എൻഫീൽഡ് മോഡലുകളുടെ പുതിയ തലമുറ റൌണ്ട് ടൈൽ സെക്ഷൻനേരത്തെ സ്പോട്ട് ചെയ്‌തെങ്കിലും, പുതിയ അപ്ഡേഷനിൽ അതും മിസ്സാണ്.
Leave a comment