റോയൽ എൻഫീൽഡ് തങ്ങളുടെ മോഡലുകളുടെ പരീക്ഷണ ഓട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവുംഹൈപ്പ് നേടിയ മോട്ടോർസൈക്കിൾ ആണ് 650 സ്ക്രമ്ബ്ലെർ. 650 സിസി എൻജിൻ വച്ചാണ് എത്തുന്നതെങ്കിലും. ഇന്ത്യയിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നതും അണിയറയിൽ ഒരുങ്ങുന്നതുമായ മോഡലുകളുടെ ഒരു മിക്സ്ചർ ആണ് പുത്തൻ താരം.
ഇന്റെർസെപ്റ്റർ 650 യുടെ ടാങ്ക്, കുറച്ചു കൂടി ഗ്രിപ്പ് കൂടിയ സീറ്റ്, സിംപിൾ ഗ്രാബ് റയിൽ, എന്നിവ എടുത്തപ്പോൾ, സൂപ്പർ മിറ്റിയോർ 650 യിൽ നിന്ന് എടുത്ത റൌണ്ട് ടൈൽ സെക്ഷനും യൂ എസ് ഡി ഫോർക്കും കടം എടുത്തപ്പോൾ. ഒറ്റ എക്സ്ഹൌസ്റ്റ്, ഡ്യൂവൽ പർപ്പസ് ടയർ ഇവന് മാത്രം അവകാശപ്പെടാനുള്ളതാണ്.

ഇതിനൊപ്പം അവസാനം സ്പോട്ട് ചെയ്ത മോഡലിന് കുറച്ചു കൂടി മാറ്റങ്ങൾ കണ്ണിൽപ്പെട്ടിട്ടുണ്ട്. അത് വരാനിരിക്കുന്ന ഹിമാലയൻ 450 യിൽ കണ്ട ഒറ്റ റൌണ്ട് മീറ്റർ കൺസോൾ ആണ്. ഒപ്പം റിയർ വ്യൂ മിററും അവിടെ നിന്ന് തന്നെ. പുതുതായി 650 സീരിസിൽ എത്തിയ എൽ ഇ ഡി ഹെഡ്‍ലൈറ്റും, ചെറിയ ഫ്ലൈ സ്ക്രീനും പുത്തൻ മോഡലിലിലും സ്പോട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ മുഖമൂടിയില്ലാതെ പ്രത്യക്ഷപ്പെട്ട മോഡൽ ഉടൻ വിപണിയിൽ എത്താൻ സാധ്യതയില്ല. ലോഞ്ച് അടുത്തവർഷമാണ് എന്നാണ് നേരത്തെ റോയൽ എൻഫീൽഡ് അവതരിപ്പിച്ചിരിക്കുന്നത്.
Leave a comment