വ്യാഴാഴ്‌ച , 8 ജൂൺ 2023
Home latest News ഹിമാലയൻ 650 അണിയറയിൽ
latest News

ഹിമാലയൻ 650 അണിയറയിൽ

തുറുപ്പ് ചീട്ട് ഇവനിലും ഉണ്ടാകും.

അണിയറയിൽ ഒരുങ്ങുന്നത് മുതൽ റോഡിൽ എത്തുന്നത് വരെ അറിയിക്കാൻ ശ്രമിക്കുന്ന ഇരുചക്ര നിർമ്മാതാവാണ് റോയൽ എൻഫീൽഡ്. ഇന്ത്യയിൽ ഉടനെയുള്ള ലോഞ്ച് അറിയിച്ചതിന് ശേഷം ഇതാ ഏവരും കാത്തിരുന്ന മോഡലിൻറെ വാർത്തകളാണ് ഇനി പുറത്ത് വന്നിരിക്കുകയാണ്. ഇലക്ട്രിക്ക് മോഡലിൻറെ പ്രോട്ടോടൈപ്പങ്കിലും പുറത്ത് വന്നിട്ട് ഉണ്ടെങ്കിൽ  ഇവിടെ അതുപോലും എത്തിയിട്ടില്ല. എന്നാൽ ഇലക്ട്രിക്കിന് മുന്നിൽ തന്നെ ഇവൻ വിപണിയിൽ എത്തുമെന്നുള്ള കാര്യം ഉറപ്പാണ്.

ഓഫ് റോഡ് മോഡലുകൾക്ക് പ്രിയമേറി വരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള ഹിമാലയന് മുകളിൽ 450 ഹിമാലയനും മുകളിലായിരിക്കും ഇവൻറെ സ്ഥാനം. 650  അടിസ്ഥാനപ്പെടുത്തി എത്തുന്ന മോഡലിന് 650 സിസി എൻജിൻ തന്നെയാണ് കരുത്ത് പകരുന്നത് എന്നാൽ ട്യൂണിങ്ങിൽ സൂപ്പർ മിറ്റിയോർ 650 ക്രൂയ്സറിന് വേണ്ടി ഒരുക്കിയത് പോലെ ഇവനെ എ ഡി വി ക്കനുസരിച്ച്  ലോ ഏൻഡ് കൂട്ടിയാകും 650 ഹിമാലയനിൽ എത്തിക്കുക. ടൂറിങ്ങിനും ഓഫ് റോഡും  ഒരുപോലെ മികച്ചതാകുന്ന ഹിമാലയൻ ബൈക്കുകളുടേത് പോലെ തന്നെ,  ഇവന് 21 ഇഞ്ചും 17 ഇഞ്ച് സ്പോക്ക് വീലുകളാണ്. ഉയർന്ന ഹാൻഡിൽ ബാർ, വലിയ വിൻഡ് സ്ക്രീൻ, നാവിഗേഷനോട് കൂടിയ മീറ്റർ കൺസോൾ ഇവയൊക്കെ സംരക്ഷിക്കാൻ ഉയർന്നിരിക്കുന്ന സെമി ഫയറിങ്  എന്നിവ ഇവനിലും എത്തുമ്പോൾ, 202 കെ ജി ഭാരമുള്ള  650 ട്വിൻസിന് മുകളിലും 240 കെജി ഭാരമുള്ള  സൂപ്പർ മിറ്റിയോർ 650 യുടെ ഇടയിലായിരിക്കും ഇവൻറെ ഭാരം.  

റോയൽ എൻഫീൽഡിൻറെ തുറുപ്പ് ചീട്ടായ കുറഞ്ഞ വില ഇവനിലും പ്രതീഷിക്കാം. ഏകദേശം 4 ലക്ഷത്തിന് താഴെയായിരിക്കും ഇവൻറെയും വില. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കുഞ്ഞൻ ട്രിയംഫിൻറെ ഇന്ത്യൻ ലോഞ്ച് തിയ്യതി

കേരളത്തിൽ മഴ തകർക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യൻ ഇരുചക്ര വിപണി ചൂട് പിടിക്കാൻ തുടങ്ങുകയാണ്. ഹീറോ തങ്ങളുടെ...

എക്സ്പൾസ്‌ 420 വൈകും

ഇന്ത്യയിൽ ഹീറോയുടെ മോഡലുകൾ ഏറെ വിപണിയിൽ എത്താനുണ്ട്. അതിൽ ഏറ്റവും ആരാധകരുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നാണ് എക്സ്പൾസ്‌...

ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു ഹങ്ക് ആണോ അത് ???

ഹീറോ തങ്ങളുടെ ഹീറോ ഹോണ്ട കാലത്തെ മോഡലുകളെ രണ്ടാം അംഗത്തിന് ഒരുക്കുകയാണ്. കരിസ്മയുടെ വിവരങ്ങൾ ട്രെൻഡിങ്...

ആയുധം കുറച്ചു കൂടി മൂർച്ച വരുത്തി നിൻജ 300

ഇന്ത്യയിൽ യമഹ തങ്ങളുടെ ബിഗ് ബൈക്കുകൾ വരവറിയിച്ചപ്പോൾ. വലിയ മത്സരത്തിനാണ് കളം ഒരുങ്ങുന്നത് എന്നാണ് വിചാരിച്ചിരുന്നത്....