ഇന്ത്യയിൽ ഒക്ടോബറിനെ അപേക്ഷിച്ച് എല്ലാ കമ്പനികളും മോഡലുകളും വില്പനയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആ നിരയിൽ വ്യത്യാസ്‍തനാകുകയാണ് എൻഫീൽഡിൻറെ ഹോട്ട് കേക്ക് ഹണ്ടർ.
350 സിസി സെഗ്മെന്റിൽ എല്ലാവരും നിറം മങ്ങിയപ്പോൾ ഹണ്ടർ ചെറിയൊരു ഉയർച്ചയോടെ പച്ച കത്തിയിരിക്കുകയാണ്. 2022 ഒക്ടോബറിൽ 15,445 യൂണിറ്റ് വില്പന നടത്തിയപ്പോൾ നവംബറിൽ അത് 15,588 യൂണിറ്റാണ്. ഇതോടെ രണ്ടാം സ്ഥാനം തുടരുന്ന ഹണ്ടറിന് മുകളിൽ 16% ഇടിവോടെ ക്ലാസ്സിക്കും, തൊട്ട് താഴെ ബുള്ളറ്റ് 6% വില്പനയിൽ കുറവുണ്ടായി. അതിന് താഴെയാണ് റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട മിറ്റിയോർ 350 നിൽക്കുന്നത്. 350 സിസി യിലെ അവസാന ആൾ ഇലക്ട്ര 8% ഇടിവ് നേരിട്ടു. അങ്ങനെ എല്ലാം ഇടിവ് കൂടി ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ 350 സിസി യിൽ 12.1% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിനൊപ്പം എതിരാളികളുടെ ലിസ്റ്റ് കൂടി നോക്കിയാൽ സി ബി 350 ക്ക് പൾസർ, എഫ് സി പോലെ കറുത്ത നവംബർ ആണ്. എന്നാൽ ജാവ, യെസ്‌ടി ഫാമിലിയിൽ നല്ല പച്ച നവംബർ ആണ്. സി ബി 350 – 54% ഇടിഞ്ഞപ്പോൾ ജാവ യെസ്‌ടി 5% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മോഡൽസ് | നവം. 2022 | ഒക്. 2022 | വ്യത്യാസം | % |
ക്ലാസ്സിക് 350 | 26,702 | 31,791 | -5,089 | -16.0 |
ഹണ്ടർ 350 | 15,588 | 15,445 | 143 | 0.9 |
ബുള്ളറ്റ് 350 | 8,211 | 8,755 | -544 | -6.2 |
മിറ്റിയോർ 350 | 7,694 | 10,353 | -2,659 | -25.7 |
ഇലക്ട്ര 350 | 4,170 | 4,575 | -405 | -8.9 |
ആകെ | 62,365 | 70,919 | -8,554 | -12.1 |
എതിരാളികൾ | ||||
സി ബി 350 | 2,032 | 4,491 | -2,459 | -54.8 |
ജാവ യെസ്‌ടി | 3,673 | 3496 | 177 | 5.1 |
Leave a comment