Monday , 29 May 2023
Home royal enfield എൻഫീഡ് 350 യിലെ പോക്കിരി വരുന്നു
royal enfield

എൻഫീഡ് 350 യിലെ പോക്കിരി വരുന്നു

എൻഫീഡ് 350 യിലെ പോക്കിരി വരുന്നു

റോയൽ എൻഫീൽഡ് തങ്ങളുടെ ഫാമിലിയിൽ പുതിയ മോഡലുകളുടെ കുത്തൊഴുക്കാണ് വരാൻ പോകുന്നത്. എന്നാൽ ഇപ്പോഴുള്ള സിംഗിൾ സിലിണ്ടർ ഹിമാലയൻ 411 ഫാമിലിയിൽ ഒരു മാറ്റവുമില്ല. എന്നാൽ ബെസ്റ്റ് സെല്ലിങ് 350 യിൽ പുതിയ മോഡലുകൾ എത്തുന്നുണ്ട്. ക്ലാസ്സിക് 350 യെ അടിസ്‌ഥാനപ്പെടുത്തിയാണ് 350 നിരയിൽ മോഡലുകൾ എത്തുന്നത്. 2023 മൂന്നാം പഥമായ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രതീഷിക്കുന്ന ബുള്ളറ്റ് 350 ക്കൊപ്പം. ഒരു പകരം വീട്ടൽ നടത്തുകയാണ് അടുത്ത മോഡലിൻറെ വരവോടെ.  

650 സിസി യിലേക്ക് പുതിയ താരങ്ങൾക്കൊപ്പം  ബുള്ളറ്റ് , ക്ലാസ്സിക് എന്നിവരെ കയറ്റിവിട്ടപ്പോൾ, 350 സിസി യിലെ പകരത്തിനു പകരമായി എത്തിയത് ബോബ്ബർ 350 യാണ്. ക്ലാസ്സിക് 350 യുടെ ജെ പ്ലാറ്റ്‌ഫോമിലാണ് ഇവനെയും നിർമ്മിക്കുന്നതെങ്കിലും  അള്ളോരു കുറച്ച് പോക്കിരിയാണ്.  

42 ബൊബ്ബറിനോട് മത്സരിക്കുന്ന ഇവൻ ആപ്പ് ഹാങ്ങർ ഹാൻഡിൽ ബാർ, 42 ബൊബ്ബറിൽ കാണുന്ന തരത്തിലുള്ള ഒറ്റ സീറ്റ്, പിൻ മഡ്ഗാർഡിൽ ഉറപ്പിച്ചിരിക്കുന്ന റീഡിസൈൻ ചെയ്ത ടൈൽ സെക്ഷൻ എന്നിങ്ങനെ നീളുന്നു ക്ലാസ്സിക് ബൊബ്ബർ ആയ കഥ.  

പിന്നെയെല്ലാം പഴയ പടിതന്നെ. റൌണ്ട് ഹെഡ്‍ലൈറ്റ്, ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, ജെ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച വൈബ്രേഷൻ കുറവുള്ള എൻജിൻ, സ്പോക്ക് വീൽ എന്നിങ്ങനെയെല്ലാം എന്നാൽ  ഡ്യൂവൽ, സിംഗിൾ ചാനൽ എ ബി എഎസിലും ഇവനെ തിരഞ്ഞെടുക്കാം. ഇന്ത്യയിൽ എത്തുന്ന കാര്യം ഇപ്പോൾ തിരുമാനം ആയിട്ടില്ല 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ലോകം കിഴടക്കാൻ അൾട്രാ വൈലറ്റ്

ഇന്ത്യയിൽ വലിയ ചുവടുവയ്പാണ് അൾട്രാ വൈലറ്റ് നടത്തിയിരിക്കുന്നത്.  ഇലക്ട്രിക്ക് സ്പോർട്സ് ബൈക്ക് നിരയിലേക്ക് എത്തുന്ന ആദ്യ...

എൻഫീൽഡ് 650 യെ അടിസ്ഥപ്പെടുത്തി 7 മോഡലുകൾ

റോയൽ എൻഫീൽഡ് അണിയറയിൽപുതിയ മോഡലുകളുടെ വൻ ശേഖരം തന്നെ ഒരുക്കുന്നുണ്ട്. 450 സിസി  ലിക്വിഡ് കൂൾഡ് എൻജിൻ നിരയിൽ...

എൻഫീൽഡിൻറെ രണ്ടു മോഡലുകൾ വരും മാസങ്ങളിൽ

റോയൽ എൻഫീൽഡ് ഇന്ത്യയിൽ ഒരുപാട് മോഡലുകളെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. പരിക്ഷണ ഓട്ടത്തിൽ പബ്ലിസിറ്റി കണ്ടെത്തുന്ന ഏൻഫീൽഡിന്റെ പുതിയ...