കഴിഞ്ഞ ഏപ്രിൽ ഫൂളിന് പവർഡ്രിഫ്റ്റിൻറെ വക ഒരു ഏപ്രിൽ ഫൂൾ ഉണ്ടായിരുന്നു. എൻഫീൽഡ് തങ്ങളുടെ 100 സിസി മോഡൽ അവതരിപ്പിക്കാൻ പോകുന്നു എന്ന്. അന്ന് നുണയായി പറഞ്ഞതെങ്കിലും കുറച്ചു കാര്യമാകുന്നു ലക്ഷണമാണ് കണ്ടു വരുന്നത്. പക്ഷേ 100 മാറി 125 ആകുമെന്നാണ് കരക്കമ്പി.
ഹൈലൈറ്റ്സ്
- പുതിയ പേര് റെജിസ്റ്റർ ചെയ്തു
- ചരിത്രത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എൻഫീൽഡ്
- ഒപ്പം രണ്ടു അഭ്യുഹങ്ങൾ
ഈ അഭ്യുഹങ്ങൾ എല്ലാം ഉണ്ടാകാൻ ഉള്ള കാരണം. യൂറോപ്പിൽ പുതിയ പേര് റെജിസ്റ്റർ ചെയ്തതാണ്. ഷോട്ട്ഗൺ, റോഡ്സ്റ്റർ എന്നിവക്കൊപ്പം “ഫ്ലയിങ് ഫ്‌ളീ ” എന്ന പേരുകൂടി എൻഫീൽഡ് അവിടെ കൂട്ടിച്ചേർത്തുണ്ട് . എന്നാൽ ഇത് വെറുമൊരു പേരല്ല. എൻഫീൽഡ് നിരയിൽ കഴിവ് തെളിച്ച മോഡൽ കൂടിയാണ് ഇത്.

പേരിന് പിന്നിലെ ലെജൻഡ്
റോയൽ എൻഫീൽഡ് നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് ഫ്ലയിങ് ഫ്‌ളീ. രണ്ടാം ലോകമഹയുദ്ധത്തിൽ ജർമ്മൻ സേനക്ക് വേണ്ടി പ്രൊഡക്ഷൻ നടത്തിയ മോട്ടോർസൈക്കിൾ. യുദ്ധമുഖത്ത് ഈസി ആയി വിമാനത്തിൽ നിന്ന് പാരച്ചൂട്ടിൽ ഇറക്കി.
അവിടെ കിക്ക് സ്റ്റാർട്ട് അടിച്ചു യുദ്ധത്തിൽ പങ്കെടുക്കാൻ സാധി ക്കുന്ന മോട്ടോർ സൈക്കിൾ ആയിരുന്നു ഇദ്ദേഹം. ഫ്ലയിങ് ഫ്‌ളീ എന്ന് ഇവന് പേര് വരാനുള്ള കാരണവും ഇതു തന്നെ. ഫ്ലയിങ് ഫ്‌ളീ എന്നാൽ പറക്കുന്ന ചെള്ള് എന്നാണ് അർത്ഥം. 1939 മുതൽ 1945 വരെയാണ് ഇവൻ പ്രൊഡക്ഷനിൽ ഉണ്ടായിരുന്നത്.
125 സിസി, എയർ കൂൾഡ്, 2 സ്ട്രോക്ക് എൻജിനാണ് ഇവൻറെ ഹൃദയം. 3.5 എച്ച് പി കരുത്ത് പുറത്തെടുക്കുന്ന ഇവന്. 3 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ് കരുത്ത് ടയറിൽ എത്തിച്ചിരുന്നത്. 73 കിലോ മീറ്റർ വരെ വേഗത കൈവരിക്കുന്ന ഇദ്ദേഹത്തിൻറെ ആകെ ഭാരം വെറും 59 കെ ജി ആയിരുന്നു.
- എൻഫീൽഡിനോട് മത്സരിക്കാൻ ഹാർലി ജപ്പാനിൽ
- പുതിയ കോമ്പൊയിൽ എൻഫീൽഡ് 650 സ്ക്രമ്ബ്ലെർ
- ട്രിയംഫ് സ്പീഡ് 400 ന് മികച്ച വില്പന
ഇത്ര പാരമ്പര്യമുള്ള മോഡലിനെയാണ് റോയൽ എൻഫീൽഡ് ഇപ്പോൾ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂറോപ്പിൽ എ 1 ലൈസൻസുകാർക്ക് വേണ്ടിയാണ് ഇവനെ ഒരുക്കുന്നത് എന്ന് ഒരു പക്ഷം പറയുമ്പോൾ. ഇത് 250 സിസി ആണെന്നാണ് മറ്റൊരു വിഭാഗത്തിൻറെ വാദം.
എന്തായാലും ഹണ്ടറിനെക്കാളും ലൈറ്റ് വെയ്റ്റ് മോഡൽ ആകുമെന്നതിൽ സംശയം വേണ്ട.
Leave a comment