ട്ടി വി എസിൻറെ മോട്ടോർസൈക്കിൾ ഫെസ്റ്റിവലായ മോട്ടോർസോൾ മാർച്ച് 3 ന് ആരംഭിച്ചിരിക്കുകയാണ്. അതിൽ റോനിനെ അടിസ്ഥാനപ്പെടുത്തി ഒരു കസ്റ്റമ് മോഡൽ അവതരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഒന്നല്ല നാലു ഇടിവെട്ട് മോഡലുകളാണ് ഫെസ്റ്റിവലിന് ചൂട് പിടിപ്പിക്കാൻ എത്തിയിരിക്കുന്നത്.

അതിൽ ഇന്റർനാഷണലിൽ നിന്ന് തന്നെ തുടങ്ങാം. ഇന്തോനേഷ്യൻ ഗാരേജ് ആയ സ്മോക്ഡ് മുസാഷി എന്ന ഭീകരന് പിന്നിൽ. ഇവൻറെ പ്രത്യകതകൾ ഗ്രിൽഡ് ഹെഡ്‍ലൈറ്റ്, ഫ്ലോട്ടിങ് സിംഗിൾ പീസ് സീറ്റ്, ലളിതമായ ഹാൻഡിൽ ബാർ എന്നിവയാണ് മുകളിലെ വിശേഷങ്ങൾ. താഴോട്ട് നോക്കിയാൽ ലിങ്ക്ഡ് മോണോ സസ്പെൻഷൻ, ബ്രേക്ക്, അലോയ് വീൽ, ടയർ എന്നിവയിലെല്ലാം ഉടച്ച് വാർത്തിട്ടുണ്ട് .

അടുത്തതായി എത്തുന്നത് ജർമ്മനാണ്. അഗോണ്ട എന്ന് പേരിട്ടിട്ടുള്ള ഇവൻറെ പിതാവ് ജെ വി ബി മോട്ടോയാണ്. ജർമൻ ആയതിനാലായിരുക്കും പങ്കാളിയായ ബി എം ഡബിൾ യൂ സ്ക്രമ്ബ്ലെറിനോട് ചെറിയ സാമ്യമുണ്ട് ഇവനെ കാണാൻ. വെള്ള നിറമാണ് സ്വിങ് ആം, ടാങ്ക് എന്നിവക്ക് നൽകിയിരിക്കുന്നത്. വലിയ ഹാൻഡിൽ ബാർ, സിംഗിൾ പിസ് സീറ്റ്, വലിയ അല്ലോയ്‌സ്, ഡ്യൂവൽ പർപ്പസ് ടയർ എന്നിവയാണ് ഇവൻറെ മെയിൻ ഹൈലൈറ്റുകൾ.

എന്നാൽ ഇനി എത്തുന്നത് ഇന്ത്യക്കാരനാണ്. ഇന്ത്യയിൽ കസ്റ്റമ് ബൈക്കുകളിൽ വിസ്മയം തീർക്കുന്ന രാജ്പുതാനയാണ് ഈ വാക്കിസാഷി എന്ന മോഡലിന് പിന്നിൽ. സ്ഥിരം രാജ്പുതാനയുടെ ക്ലാസ്സിക് രീതിയിൽ തന്നെയാണ് ഇവനെയും ഒരുക്കിയിരിക്കുന്നത്. ഹാലൊജൻ ഹെഡ്‍ലൈറ്റ്, ലോവർ ഹാൻഡിൽ ബാർ, കസ്റ്റമ് മെയ്ഡ് ഫ്യൂൽ ടാങ്ക്, സ്പോക്ഡ് വീൽ, എന്നിവക്കൊപ്പം മുറിച്ച പിൻവശവും ആഫ്റ്റർ മാർക്കറ്റ് എക്സ്ഹൌസ്റ്റ് കൂടി ആയപ്പോൾ രാജ്പുതാനയുടെ ഡിസൈൻ വിശേഷങ്ങൾ കഴിയുകയാണ്.

എന്നാൽ ഇത് കണ്ട് ഞെട്ടി നിൽക്കുന്നവരുടെ ഇടയിലേക്ക് ഒരാൾ കൂടി എത്തുന്നുണ്ട്. ട്ടി വി എസ് സ്വന്തമായി ഡിസൈൻ ചെയ്ത കസ്റ്റമ് മോഡൽ എസ് സി ആർ. സ്ക്രമ്ബ്ലെർ മോഡലായ ഇവന് ട്ടി വി എസ് നൽകിയിരിക്കുന്നത് മാരക ഓഫ് റോഡ് ഡി എൻ എ യാണ്.
സ്പോക്ഡ് വീൽ, ഓഫ് റോഡ് ടയർസ്, ലോങ്ങ് ട്രാവൽ സസ്പെൻഷൻ, അതിനും മുകളിൽ ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്. എന്നിവ ഇവനൊരു ഭീകര ലുക്ക് നൽകുമ്പോൾ. അതിനൊത്ത രീതിയിലാണ് പിൻ എക്സ്ഹൌസ്റ്റിൻറെ നിൽപ്പ്. സൈഡ് മൗണ്ടഡ് ഡ്യൂവൽ എക്സ്ഹൌസ്റ്റ്, പിന്നിലിരിക്കുന്ന ആളിന് ഭീക്ഷണി ആകുമോ എന്നുള്ള പേടിയെ വേണ്ട. ഒറ്റ സീറ്റെ ഇവനൊള്ളു. ഭാവിയിൽ ഇവൻറെ പല ഘടകങ്ങളുമായി ഒരു സ്ക്രമ്ബ്ലെർ മോഡൽ ട്ടി വി എസിൽ നിന്ന് പ്രതിക്ഷിക്കാം.
Leave a comment