ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ എൻഫീൽഡ് 650 ട്വിൻസ്. 2018 ൽ ലോഞ്ച് ചെയ്ത 650 ട്വിൻസിൻറെ അടുത്ത് മത്സരിക്കാൻ പോലും ഒരാളും ഉണ്ടായിരുന്നില്ല. എന്നാൽ എൻഫീൽഡിൻറെ തന്നെ ഫ്ലാഗ്ഷിപ്പ് മോഡലായ സൂപ്പർ മിറ്റിയോർ 650 എത്തിയതോടെ കളി മാറുകയാണ്.
വില്പന തുടങ്ങി മാർച്ച് മാസത്തിൽ 650 ട്വിൻസിൻറെ കിരീടം അടിച്ചെടുത്തിരുന്നു. എന്നാൽ വിട്ട് കൊടുക്കാൻ തയ്യാറല്ലാത്ത 650 ട്വിൻസ് ഏപ്രിൽ മാസത്തിൽ കിരീടം തിരിച്ചു പിടിച്ചിട്ടുണ്ട് എന്നാലും അത്ര സേഫ് അല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
350 യിലും മത്സരം മുറുക്കുകയാണ്. മിറ്റിയോർ 350 യിൽ നിന്ന് എടുത്ത മൂന്നാം സ്ഥാനം ബുള്ളറ്റ് 350 കുറച്ചു മാസങ്ങളായി കൈയിൽ തന്നെ വച്ചിരിക്കുകയാണ്. എന്നാൽ വരും മാസങ്ങളിൽ അതിന് മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനുള്ള പണി മിറ്റിയോർ 350 തുടങ്ങി കഴിഞ്ഞത് കഴിഞ്ഞ ആഴ്ചയിൽ നമ്മൾ കണ്ടതാണല്ലോ.
2023 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വില്പന നോക്കാം.
ഏപ്രിൽ 23 | മാർച്ച് 23 | വ്യത്യാസം | % | |
ക്ലാസ്സിക് 350 | 26781 | 24466 | 2315 | 9.46 |
ഹണ്ടർ 350 | 15799 | 10824 | 4975 | 45.96 |
ബുള്ളറ്റ് 350 | 8399 | 8595 | -196 | -2.28 |
മിറ്റിയോർ 350 | 7598 | 6211 | 1387 | 22.33 |
ഇലക്ട്ര | 3779 | 3374 | 405 | 12.00 |
ഹിമാലയൻ | 3521 | 2633 | 888 | 33.73 |
650 ട്വിൻസ് | 1865 | 1488 | 377 | 25.34 |
സൂപ്പർ മിറ്റിയോർ | 1139 | 2293 | -1154 | -50.33 |
ആകെ | 68881 | 59884 | 8997 | 15.02 |
Leave a comment