Monday , 29 May 2023
Home international ഫൈറ്റർ പൈലറ്റ് കിറ്റ് ഇനി ബൈക്കിലും
international

ഫൈറ്റർ പൈലറ്റ് കിറ്റ് ഇനി ബൈക്കിലും

ഹെൽമെറ്റ് ഇനി വഴി കാണിക്കും.

road safety advanced
road safety advanced

നമ്മൾ ബൈക്കിൽ അറിയാത്ത സ്ഥലത്ത് കൂടി യാത്ര ചെയ്യുമ്പോൾ വഴി നോക്കാൻ ഇടക്കിടെ മൊബൈലിൽ നോക്കാറില്ലേ. ഇത് ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് വരെ വഴി തെളിച്ചേക്കാം. എന്നാൽ നമ്മുടെ മുന്നിൽ തന്നെ വഴിയും മറ്റ് വിവരങ്ങളും തെളിഞ്ഞാല്ലോ. അങ്ങനെയൊരു സംഗതിയാണ് എജിസ് ഒരുക്കുന്നത്.

ഫുൾ സൈസ് ഹെൽമെറ്റിൽ ഘടിപ്പിക്കാവുന്ന ഹെഡ്സ് ആപ്പ് ഡിസ്‌പ്ലൈ ടെക്നോളോജിയാണ് ഇത്. നിങ്ങളുടെ യാത്ര കൂടുതൽ സുരക്ഷിതവും സുഖകരമാക്കുന്നത്. ഈ ടെക്നോളജിയിൽ ഉപയോഗിക്കുന്ന കാര്യങ്ങൾ വളരെ ലളിതമാണ്. ആദ്യം എജിസിൻറെ ആപ്പ് ഡൌൺലോഡ് ചെയ്യുന്നു. ഫുൾ സൈസ് ഹെൽമെറ്റ് പിന്നിലായി ചെറിയ ബാറ്ററി പാക്ക് സെറ്റ് ചെയ്യുന്നു. വിവരങ്ങൾ റൈഡർക്ക് നൽകുന്നതിനായി അഡിഷണൽ ഫേസ് പ്രൊട്ടക്ഷന് പിന്നിലായി സെൻസറും കമ്പ്യൂട്ട് യൂണിറ്റും ഘടിപ്പിക്കുന്നു. പവർ ചെയ്യുന്ന വിവരങ്ങൾ റൈഡർക്ക് മുന്നിൽ എത്തുന്നത്. നമ്മുടെ ഫുൾ സൈസ് ഹെൽമെറ്റിലെ സൺ വൈസറിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന റിമൂവബിൾ ഓഗ്മണ്ടഡ് റിയാലിറ്റി ഒപ്റ്റിക്സിലേക്കാണ്.

road safety advanced

ഈ ലെൻസ് വഴി സമയം, താപനില, വേഗത, ബ്രേക്കിംഗ് പോയിൻറ്, റൈഡിങ് ലൈൻസ്, വാണിംഗ്സ് എന്നിവ നമ്മുടെ കൺ മുന്നിൽ തെളിയും. കാഴ്ച മറക്കാത്ത തന്നെ, യുദ്ധ വിമാനങ്ങളിൽ പൈലറ്റ് കാണുന്നത് പോലെ. ഈ ടെക്നോളജി ഇപ്പോൾ ഓസ്ട്രേലിയ, ജർമ്മനി, സ്വിറ്റസർലാൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. വരും വർഷങ്ങളിൽ ഇതും ഇന്ത്യൻ നിരത്തുകളിൽ പ്രതിക്ഷിക്കാം.

ഈ ടെക്നോളജിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സോഴ്സ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ട്ടി വി എസ് കൂട്ടുകെട്ടിൽ ആദ്യ സൂപ്പർതാരം

ഇന്ത്യൻ ഇരുചക്ര നിർമ്മാതാക്കൾ ചെറിയ മോട്ടോർസൈക്കിളുകളാണ് വിപണിയിൽ എത്തിക്കുന്നതെങ്കിലും. പല വമ്പന്മാരെയും വാങ്ങുകയും പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്....

കസ്റ്റമ് ബൊബ്ബറുമായി ബെൻഡ

ഇന്ത്യയിൽ കഴിഞ്ഞ വർഷം ചൈനീസ് ബ്രാൻഡുകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. അതുപോലെ തന്നെ വമ്പന്മാർ എല്ലാവരും മാറി...

എക്സ് എസ് ആറിൻറെ കഫേ റൈസർ

യമഹയുടെ ഹെറിറ്റേജ് മോഡലാണ് എക്സ് എസ് ആർ സീരീസ്. എം ട്ടി പവർ ചെയ്യുന്ന എൻജിൻ...

ഹൈഡ്രജന് കരുത്തുമായി ബിഗ് ഫോർ

ലോകമെബാടും ഇലക്ട്രിക്കിലേക്ക് തിരിയുമ്പോൾ അവിടെയും ഒരു വലിയ എതിരാളി എത്തുകയാണ്. ട്ടയോട്ട, കവാസാക്കി എന്നിവരാണ് ഈ...