കാലത്തിന് ഒപ്പം കോലം മാറുക എന്നത് വാഹന വിപണിയിലും സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. എന്നാൽ ചിലരെ മാറ്റുമ്പോൾ കമ്പനികൾക്ക് കൈ പോളാറുണ്ട്. അങ്ങനെ കൈപൊളി തിരിച്ചുവിളിച്ച മോഡലുകൾ ഏതൊക്കെ എന്ന് നോക്കാം.
ഇപ്പോൾ ഇന്ത്യൻ വിപണിയിലെ സംസാര വിഷയമായ പൾസർ 220 യാണ് ആദ്യം. 2007 ൽ ഇന്ത്യയിൽ എത്തിയ പൾസർ 220. പെർഫോമൻസ് നിരയിലെ ചൂടപ്പം തന്നെയായിരുന്നു. എന്നാൽ 250 യെ അവതരിപ്പിച്ച് കുറച്ച് നാളുകൾ കഴിഞ്ഞ് 220 യുടെ ഫ്യൂസ് ബജാജ് ഊരിയെങ്കിലും. ബജാജിൻറെ ആ സെക്ഷൻ തന്നെ അടിച്ചു പോക്കാൻ പോകുന്നു എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. 2022 ൽ പിൻവലിച്ച 220, 2023 ൽ തന്നെ വിപണിയിൽ തിരിച്ചെത്തിച്ചു.

2012 ലാണ് പൾസർ നിരയിൽ എൻ എസ് 200 എത്തുന്നത്. പെർഫോമൻസ്, മൈലേജ് തുടങ്ങിയവയിൽ ഇന്ത്യക്കാരെ ഞെട്ടിച്ച എൻ എസ് ഇന്ത്യയിൽ വലിയ ഫാൻ ബേസുള്ള മോഡലായിരുന്നു. 2015 ൽ ബജാജ് ഇവനെ പിൻവലിച്ച് ഇതേ എഞ്ചിനുമായി സെമി ഫയറിങ്ങോടെ എ എസ് 200 അവതരിപ്പിച്ചു. എ എസ് വലിയ പരാജമായത്തോടെ വീണ്ടും എൻ എസിനെ 2017 ൽ വീണ്ടും എത്തിച്ച്.
അടുത്തതായി എത്തുന്നത് ഒരു കമ്യൂട്ടർ മോഡലാണ്. ഇന്ത്യയിലെ നിത്യ ഹരിത നായകനായ ഇവൻ 2005 ലാണ് റോഡിൽ എത്തുന്നത്. ഇപ്പോഴും ഹോണ്ടയുടെ നെടുതൂണായി നിൽക്കുന്ന യൂണികോൺ ആണ് കക്ഷി. പുതിയ അപ്ഡേഷൻറെ ഭാഗമായി യൂണികോൺ ആകെ മാറി കപ്പാസിറ്റി കൂട്ടി 160 എഞ്ചിനുമായി എത്തിയെങ്കിലും. ഇന്ത്യക്കാർക്ക് യൂണികോൺ തന്നെ മതിയായിരുന്നു.
അങ്ങനെ യൂണികോൺ 2015 വില്പനയിൽ നിന്ന് ഇടവേളയെടുത്ത് 2016 ൽ ഇന്ത്യയിൽ തിരിച്ചെത്തി. എന്നാൽ മറ്റ് രണ്ടു മോഡലുകളെ പോലെയല്ല ഇവൻ. എൻജിനിൽ മാറ്റമുണ്ട്. ഇന്ത്യയിൽ ഏറ്റവും അഫൊർഡബിൾ 150 – 160 കമ്യൂട്ടറുകളിൽ ഒന്നാണ് യൂണികോൺ ഇപ്പോൾ.
Leave a comment