റൈസ് ട്രാക്കിൽ ചിറി പായുന്ന അപ്രിലിയ 2018 ലാണ് ഇന്ത്യയിൽ ഒരു ബോംബ് പൊട്ടിച്ചത്. അതും ഓട്ടോ സ്‌പോയിൽ വച്ച്, യമഹയുടെ വഴി പിന്തുടർന്ന് തങ്ങളുടെ സൂപ്പർ താരങ്ങളുടെ ചെറിയ പതിപ്പുകൾ അന്ന് അനാവരണം ചെയ്തു. അതിൽ സ്പോർട്സ് ബൈക്കായ ആർ എസ് 150 യും ട്യൂണോ 150 യുമാണ് പ്രൊഡക്ഷന് റെഡി ആയി അന്ന് എത്തിയത്. ഇരുവരും ഇന്ത്യയിൽ എത്തുമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതിന് പ്രധാന കാരണം തൊട്ടടുത്ത പവിലിയനിലാണ് ആർ 15 വി 3 ലോഞ്ച് ചെയ്യുന്നത്. അടുത്ത ഓട്ടോ എക്സ്പോ ആകുമ്പോഴേക്കും വില്പനയുടെ റെക്കോർഡ് ഇട്ട വി 3 യുടെ മുന്നിൽ ചോദ്യചിഹ്നമായി അപ്രിലിയ നിന്നു. 2020 ഓട്ടോ എക്സ്പോയിലും കുഞ്ഞന്മാരുടെ ഒരു കാര്യവും പുറത്ത് വിട്ടിരുന്നില്ല.
പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷമാണ് അപ്രിലിയ പുതിയ പ്രഖ്യാപനവുമായി എത്തിയത്. 150 സിസി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചാൽ വിലകൊണ്ട് ഒക്കില്ല എന്ന് പറഞ്ഞ അപ്രിലിയ. ( 2018 ൽ തന്നെ യൂ എസ് ഡിയുമായാണ് എത്തിയത്). തങ്ങളുടെ പ്ലാൻ കുറച്ച് വലുതാക്കിയിട്ടുണ്ട് എന്നാണ് അറിയിച്ചിരുന്നത്. 150 സിസി യിൽ നിന്ന് 400 സിസി യിലേക്ക് എത്തിയ പുതിയ പ്ലാനിന് ജീവൻ വക്കുകയാണ്.

വാർത്തകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന 400 സിസി മോഡൽ ഒടുവിൽ വെളിച്ചം കണ്ടിരിക്കുന്നു. ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങിയതിൻറെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇരട്ടകളിലെ സൂപ്പർ സ്പോർട്ട് താരം ആർ എസ് ആണ് ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്.
അപ്രിലിയയുടെ സൂപ്പർ താരങ്ങളുടെ ട്രൈ – ഹെഡ്‍ലൈറ്റ് യൂണിറ്റ് , സെമി ഫയറിങ് അങ്ങനെ തന്നെ സ്പോട്ട് ചെയ്ത മോഡലിൽ കാണാം. സസ്പെൻഷൻ മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനുമാണ്. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ. സ്ലീക് ആയ അലോയ് വീൽ, അത്ര സ്‌പോർട്ടി അല്ലാത്ത റൈഡിങ് ട്രൈആംഗിൾ എന്നിവയാണ് ടെസ്റ്റിംഗ് മോഡലിൽ സ്പോട്ട് ചെയ്ത കാര്യങ്ങൾ.
ഇതിനൊപ്പം സ്പെസിഫിക്കേഷൻറെ ഏകദേശ രൂപം ഇങ്ങനെ ആയിരിക്കും. 380 സിസി യോട് അടുപ്പിച്ചുള്ള ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനായിരിക്കും. കരുത്ത് 45 പി എസിന് അടുത്ത് പ്രതിക്ഷിക്കാം. ഒപ്പം ഇലക്ട്രോണിക്സിൻറെ ചെറിയൊരു പട തന്നെ ഇവിടെയും ഉണ്ടാകും. ഡ്യൂവൽ ചാനൽ എ ബി എസ്, സ്ലിപ്പർ ക്ലച്ച്, ട്രാക്ഷൻ കണ്ട്രോൾ, റൈഡിങ് മോഡ് എന്നിവ നിയന്ത്രിക്കാൻ ട്ടി എഫ് ട്ടി മീറ്റർ കൺസോളും ഉണ്ടാകും.

ഇന്ത്യയിൽ 2023 ൽ എത്തുമെന്ന് ആദ്യം അറിയിച്ച മോഡൽ 2024 ആദ്യത്തിൽ എത്തുമെന്നാണ് ഇപ്പോൾ പറയുന്നത്. അപ്പാച്ചെ ആർ ആർ 310, ആർ സി 390 എന്നിവരോടൊപ്പം മത്സരിക്കുന്ന ഇവന് 3.25 ലക്ഷത്തിനടുത്താകും വില. ഇവനൊപ്പം സെമി ഫെയർഡ് സ്പോർട്സ് ബൈക്ക് ട്യുണോയും പ്രതിക്ഷിക്കാം.
Leave a comment