ഇന്ത്യയിൽ ട്ടി വി എസ് ഒരു തലമുറ മാറ്റത്തിന് കൂടി ഒരുങ്ങി കൊണ്ടിരിക്കുകയാണ്. വളരെക്കാലമായി ട്ടി വി എസ് നിരയിൽ ബെസ്റ്റ് സെല്ലിങ് മോട്ടോർസൈക്കിളായ അപ്പാച്ചെ സീരീസ്. രണ്ടാം സ്ഥാനത്തേക്ക് നീങ്ങുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്പാച്ചെ ആർ ട്ടി ആർ സീരിസിന് വെല്ലുവിളി നൽകുന്നത് മറ്റാരുമല്ല. 125 സിസി യിലെ ന്യൂ ജെൻ താരം റൈഡർ 125 ആണ്. കഴിഞ്ഞ വർഷം14,715 യൂണിറ്റ് ശരാശരിയിൽ വില്പന നടത്തിയിരുന്ന റൈഡർ. ഈ വർഷം ജൂൺ മാസത്തിൽ എത്തി നിൽക്കുമ്പോൾ ശരാശരി വില്പന 31,000 യൂണിറ്റുകൾക്ക് മുകളിലാണ്.
2023 ജനുവരി മുതൽ ഇങ്ങോട്ട് തിരിഞ്ഞു നോക്കാതെയാണ് റൈഡറിൻറെ വില്പന കുതിച്ചുയരുന്നത്. ജൂൺ മാസത്തിലെ കണക്ക് അനുസരിച്ച് അപ്പാച്ചെ സീരിസിനെ റൈഡർ മറികടന്നു. അപ്പാച്ചെ സീരീസ് 28,127 യൂണിറ്റ് വില്പന നടത്തിയപ്പോൾ, റൈഡർ 125 ൻറെ വില്പന 34,309 യൂണിറ്റുകളാണ്.
എന്നാൽ ജൂൺ മാസത്തിൽ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. റൈഡർ 125 ൻറെ വില്പനയിൽ വലിയ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇരുവരുടെയും ഈ വർഷത്തെ ഇതുവരെയുള്ള വില്പന നോക്കിയാൽ മനസ്സിലാകും.
അപ്പാച്ചെ സീരീസ് | റൈഡർ 125 | |
ജനുവരി | 28,811 | 27,233 |
ഫെബ്രുവരി | 34,935 | 30,346 |
മാർച്ച് | 36,226 | 31,002 |
ഏപ്രിൽ | 38,148 | 34,491 |
മേയ് | 41,955 | 34,440 |
ജൂൺ | 28,127 | 34,499 |
ആകെ | 2,08,202 | 1,92,011 |
ശരാശരി | 34700.3 | 32001.8 |
സോഴ്സ്
Leave a comment