ഇന്ത്യയിൽ യമഹയുടെ ബിഗ് ബൈക്കുകൾ എത്തുന്നു എന്ന് പറഞ്ഞിട്ട് മാസങ്ങൾ കുറച്ചായി. ചില മീഡിയകൾ ഈ വർഷം അവസാനം എത്തുമെന്ന് അറിയിച്ചപ്പോൾ. പുതുതായി വരുന്ന റിപ്പോർട്ട് അനുസരിച്ച് ഇതിനും നേരത്തെ ഇന്ത്യയിൽ ഇവരെ പ്രതീക്ഷിക്കാം, എന്നാണ് ലേറ്റസ്റ്റ് വാർത്തകൾ വരുന്നത്.
ഇനി കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അടുത്ത മാസം തന്നെ യമഹ ആർ 3, എം ട്ടി 03 എന്നിവർ വിപണിയിൽ എത്തും. അതിന് സൂചന നൽകിയിരിക്കുന്നത് ഇപ്പോൾ നടന്നിരിക്കുന്ന ഒരു ഇവൻറ് ആണ്. ഇന്ത്യയിലെ പ്രമുഖ ഓട്ടോ ജേർണലിസ്റ്റുകളെ ഉൾപ്പെടുത്തി യമഹയുടെ കുഞ്ഞൻ ട്വിൻസിനെ പ്രദർശിപ്പിച്ചിരിക്കുകയാണ്.
- 2024 എഡിഷൻ ട്ടെനെർ 700 അവതരിപ്പിച്ചു
- ആർ 15 വി4 നോട് ഒപ്പം പിടിച്ച അപ്പാച്ചെ 160
- പുതിയ ആർ എക്സിന് പുതിയ എൻജിൻ
നമ്മുടെ മാർക്കറ്റിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന മാസമാണ് ഇനി വരാൻ പോകുന്നത്. ഈ സീസൺ നഷ്ട്ടപ്പെടുത്തേണ്ട എന്ന് വിചാരിച്ചാകും ലോഞ്ച് നേരത്തെ ആകുന്നത് എന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം മൂന്ന് വലിയ മോഡലുകൾ കൂടി ഇന്ത്യയിൽ ഊഴം കാത്ത് നിൽപ്പുണ്ട്.
ഇവരിൽ എം ട്ടി 07, ആർ 7 എന്നിവർ ഈ ഇവന്റിൽ തന്നെ ഷോകേസ് ചെയ്‌തെങ്കിലും. ഇവരുടെ ലോഞ്ച് ഇപ്പോഴുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. എം ട്ടി 09 അടങ്ങുന്ന മൂവർ സംഘത്തെ ഈ വർഷം അവസാനം പ്രതീക്ഷിച്ചാൽ മതി.
Leave a comment