ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home international ആർ 15 നെ വെല്ലുന്ന മൈലേജുമായി ക്വിഡിയൻ
international

ആർ 15 നെ വെല്ലുന്ന മൈലേജുമായി ക്വിഡിയൻ

ഇവനെ ഇന്ത്യയിലും പ്രതീക്ഷിക്കാം

r15 v4 mileage cruiser bike launched in china
r15 v4 mileage cruiser bike launched in china

ചൈനീസ് ബൈക്കുകളിൽ ഭൂരിപക്ഷം മോഡലുകളും അത്ര ഞെട്ടിക്കുന്ന സ്പെകുമായി വരുന്നവരല്ല. എന്നാൽ ഇപ്പോൾ കുറച്ചു ഞെട്ടിക്കുന്ന ടെക്നോളോജിയുമായി ചില ബൈക്ക് കമ്പനികൾ രംഗത്തുണ്ട്. ചെറിയ മോഡലുകളിൽ അങ്ങനെ എടുത്ത് പറയേണ്ട ഒരു കമ്പനിയാണ് കോവ്.

അതിനൊപ്പം നിൽക്കുന്ന ഒരാൾ കൂടി എത്തിയിട്ടുണ്ട് അതാണ് ക്വിഡിയൻ. ചൈനീസ് ഇരുചക്ര നിർമ്മാതാവായ ഇവരുടെ പുതിയ ക്രൂയ്സർ ആണ്. ആർ 15 നോട് കിടപിടിക്കുന്ന എൻജിനുമായി എത്തിയിരിക്കുന്നത്. 150 സി എന്ന് പേരിട്ടിട്ടുള്ള മോഡലിൻറെ വിശേഷങ്ങളിലേക്ക് കടക്കാം.

r15 v4 mileage cruiser bike launched in china

പക്കാ ക്രൂയിസർ

രൂപത്തിൽ ഇൻസ്പിരേഷൻ വ്യക്തമാണ്. മുന്നിൽ നിന്ന് നോക്കിയാൽ ഹാർലി ഡേവിഡ്സണിനെയാണ് ഓർമ്മ വരുന്നത് എങ്കിൽ. സൈഡിൽ നോക്കിയാൽ, ഹോണ്ട റിബലുമായാണ് സാമ്യം. പിൻവശം പിന്നെ പറയേണ്ടതില്ലല്ലോ ഡിവലിൽ നിന്നും എടുത്തിട്ടുണ്ട്.

എന്നാലും 150 സിസി മോഡലിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കില്ല. അതുപോലെ കുറച്ചു മസ്കുലാർ ആണ് കക്ഷി. ക്രൂയിസർ ബൈക്കുകൾക്ക് വേണ്ട റൈഡിങ് പൊസിഷൻ. ചെറിയ സീറ്റ് ഹൈറ്റ് എന്നിങ്ങനെ ലക്ഷണം ഒത്ത ക്രൂയിസർ തന്നെ.

എൻജിനാണ് താരം

r15 v4 mileage cruiser bike launched in china

ഇനി എൻജിൻ സൈഡിലേക്ക് പോയാൽ ആർ 15 നേക്കാളും കുറച്ചു മുൻതൂക്കം അവകാശപ്പെടാം. 150 സിസി, ലിക്വിഡ് കൂൾഡ് എൻജിൻ ഉല്പാദിപ്പിക്കുന്ന കരുത്ത് 19 പി എസും 16 എൻ എം ടോർക്കുമാണ്. ആർ 15 വി 4 ൻറെ നോക്കുകയാണെങ്കിൽ 18.4 പി എസും, 14.2 എൻ എം വുമാണ്.

മികച്ച പെർഫോർമസിനൊപ്പം മികച്ച ഇന്ധനക്ഷമതയും ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 55 കിലോ മീറ്റർ കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടെലിസ്കോപിക്, ഡ്യൂവൽ ഷോക്ക് അബ്സോർബർസ്‌ ചേർന്നതാണ് സസ്പെൻഷൻ സെറ്റപ്പ്.

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയിൽ മുൻതൂക്കം ആർ 15 ന് തന്നെ. എന്നാൽ മൈലേജിൻറെ കാര്യത്തിൽ ഞെട്ടിക്കുന്നതിനാൽ ഇൻഡ്യക്കാർക്കും ഏറെ ഇഷ്ട്ടപ്പെടാൻ സാധ്യതയുണ്ട്. ചൈനയിലാണ് ഇവൻ ഇപ്പോൾ വിപണിയിൽ എത്തിയതെങ്കിലും ഇന്ത്യയിൽ എത്താൻ ചെറിയ സാധ്യതയുണ്ട്.

അത് ഇന്ത്യയിൽ ഇപ്പോൾ പ്രവർത്തനം ആരംഭിച്ച സോൺറ്റെസ്സ് ആണ്. ഇവനെ യൂറോപ്പിൽ എത്തിക്കാൻ ഒരുങ്ങുന്നത് എന്നാണ് അഭ്യുഹങ്ങൾ പരക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയിൽ ഇന്ത്യയിലും പ്രതീക്ഷിക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

രാജാവിൻറെ പുതിയ മുഖം

സാഹസികന്മാരിലെ രാജാവാണ് ബി എം ഡബിൾ യൂ, ആർ 1250 ജി എസ്. മറ്റ് ഹൈൻഡ്...

ആഫ്രിക്ക ട്വിനിന് വലിയ അപ്ഡേഷന് വരുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് സാഹസിക മാർക്കറ്റ്. അതിൽ മുൻ നിരക്കാരെല്ലാം പുതിയ...

കുറച്ചു കൂടി തെളിഞ്ഞ് സിംഗിൾ സിലിണ്ടർ ഡുക്കാറ്റി

ഡുക്കാറ്റി തങ്ങളുടെ കുഞ്ഞൻ മോട്ടോർ സൈക്കിളിൻറെ പരീക്ഷണ ഓട്ട തിരക്കിലാണ്. മിക്കവാറും ഇ ഐ സി...

അപ്രിലിയയുടെ സാഹസിക സ്കൂട്ടർ

നാളെ അപ്രിലിയയുടെ പുത്തൻ സൂപ്പർ സ്പോർട്ട് വരാനിരിക്കെ. യൂറോപ്പിൽ ഒരു ചെറിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. ലോകം...