യമഹ തങ്ങളുടെ 2023 ലൈൻ അപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ബൈക്കുകൾക്ക് പുതിയ ഫീച്ചേഴ്സും നിറങ്ങളും നൽകി. കൂടുതൽ മലിനീകരണം കുറഞ്ഞ എൻജിനും പുതിയ ഇന്ധനത്തിലേക്ക് മാറുന്നതും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ മോഡലുകളുടെ നിറങ്ങളും ഓൺ റോഡ് പ്രൈസുമാണ് ഈ എപ്പിസോഡിൽ പറയാൻ പോകുന്നത്. ഈ വില തന്നിരിക്കുന്നത് തൃശ്ശൂരുള്ള യൂനോ യമഹയാണ്.

ആദ്യം യമഹയുടെ ബെസ്റ്റ് സെല്ലെർ എഫ് സി സീരിസിൽ എസ് വാരിയൻറ് നാലാം തലമുറ എത്തിയിരിക്കുകയാണ്. പുതിയ ഹെഡ്‍ലൈറ്റ്, സുരക്ഷാ സംവിധാനങ്ങൾ എന്നിങ്ങനെ നീളുന്നു പുതിയ മോഡലിൻറെ വിശേഷങ്ങൾ. ഗ്രേ, റെഡ്, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്. എല്ലാ നിറങ്ങൾക്കും ഒരേ വിലയാണ് 142,965 രൂപ.

അടുത്തതായി എത്തുന്നത് എം ട്ടി 15 ആണ്. 2023 അപ്ഡേഷനിൽ ഏറ്റവും കൂടുതൽ ഫീച്ചേഴ്‌സ് കിട്ടിയ മോഡൽ. എന്നാൽ അധികം കൈപൊള്ളിക്കാതെ തന്നെ വിലയിട്ടിട്ടുണ്ട്. എഫ് സി യെ പോലെ എം ട്ടി യിലും നാലു നിറങ്ങൾക്കും ഒരേ വിലയാണ്. 209,490 ആണ് ഇപ്പോഴത്തെ ഓൺ റോഡ് വില. സിയാൻ സ്‌ട്രോം, ഐസ് ഫ്ലൂ വെർമിലിയൻ, റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിങ്ങനെയാണ് നിറങ്ങൾ.

അവസാനമായി എത്തുന്നത് യമഹയുടെ സൂപ്പർ താരമാണ്. നിറങ്ങൾ, ഫീച്ചേഴ്‌സ് എന്നിങ്ങനെ എല്ലാത്തിലും വിലയിൽ മാറ്റമുള്ള ഇവൻറെ വില ആരംഭിക്കുന്നത്. റെഡിലാണ് 223,905 രൂപ. തൊട്ട് മുകളിൽ പുതിയ നിറമായ ഡാർക്ക് നൈറ്റ് വരുന്നു വില 225,057/-. സ്റ്റാൻഡേർഡ് മോഡലുകളിൽ ഏറ്റവും ടോപ്പിലാണ് യമഹയുടെ സ്വന്തം കളർ – ബ്ലൂ 229,669/- രൂപ. ഇനിയാണ് യമഹയുടെ സൂപ്പർ താരമായ ആർ 15 എം ൻറെ വില വരുന്നത് 238,894/-.
ഈ മോഡലുകളുടെ വില്പന തുടങ്ങിയ കാര്യങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
യൂനോ മോബിക്സ് +91 95393 38567
Leave a comment