Wednesday , 1 February 2023
Home latest News മോഡേൺ ഇപിരിയാൽ
latest NewsUncategorized

മോഡേൺ ഇപിരിയാൽ

ചരിത്രം ആവർത്തിക്കുമ്പോൾ

qj motors src500 launched

ക്യു ജെ മോട്ടോഴ്സിൻറെ ഒന്നാമൻറെ കഴിഞ്ഞാൽ രണ്ടാമതായി എത്തുന്നത്. ഇന്ത്യയിൽ ഇന്നലെ വലിയൊരു ബോംബിട്ട ഇപിരിയാൽ 400 ൻറെ സ്റ്റൈലിഷ് സഹോദരനാണ്. ക്യു ജെ യിൽ ഇവനിട്ടിരിക്കുന്ന പേര് എസ് ആർ സി 500 എന്നാണ്. ഡിസൈനിൽ റൌണ്ട് ഹെഡ്‍ലൈറ്റ്, സൈഡ് പാനൽ, പിന്നിലെ ടൈൽ സെക്ഷൻ വരെ മുറിച്ച മുറിയാലെ എടുത്തപ്പോൾ മാറ്റം വന്നിരിക്കുന്നത് പുതിയ പെയിന്റ്, അലോയ് വീൽ, ഗ്രാബ് റെയിൽ, ഡ്യൂവൽ എൽ സി ഡി മീറ്റർ കൺസോൾ എന്നിവക്കൊപ്പം അളവുകളിലുമാണ്. ഇന്ധനടാങ്ക് 14 ൽ നിന്ന് 15.5 ലിറ്ററിൽ എത്തിച്ചപ്പോൾ സീറ്റ് ഹൈറ്റ് 20 എം എം കൂട്ടി 800 എം എം ലേക്ക് എത്തി. എന്നാൽ ഗ്രൗണ്ട് ക്ലീറൻസ് 10 എം എം കുറയുമാണ് ഉണ്ടായത് 155 എം എം. വീൽ ബേസ്, നീളം, വീതി, ഉയരം എന്നിവയിൽ മാറ്റമില്ലാതെ തുടരുന്നതിനൊപ്പം എൻജിൻ കപ്പാസിറ്റി കൂടിയിട്ടും ഭാരത്തിൽ 400 ഉം 500 ഉം തമ്മിൽ വ്യത്യാസമില്ല. 205 കെ ജി തന്നെ.

ഇനി കൂടിയ എൻജിൻ നോക്കാം. 4250 ആർ പി എമ്മിൽ 36 എൻ എം ടോർക് ഉല്പാദിപ്പിക്കുന്ന 480 സിസി, എയർ കൂൾഡ്, എസ് ഓ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിനാണ് ഹൃദയം. കരുത്ത് വരുന്നത് 25.5 എച്ച് പി. 5 സ്പീഡ് ട്രാൻസ്മിഷൻ തന്നെ ഇവിടെയും എത്തുമ്പോൾ, കരുത്ത് ടയറിലേക്ക് എത്തിക്കുന്നത്. 19 ഇഞ്ച് 100 സെക്ഷൻ ടയർ മുന്നിലും പിന്നിൽ 130 സെക്ഷൻ 18 ഇഞ്ച് ടയർ പിന്നിലിയുമാണ്. ഡ്യൂവൽ ചാനൽ എ ബി എസ് സുരക്ഷാ നൽകുന്ന 300 എം എം, 240 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുകൾ, ടെലിസ്കോപിക്, ഡ്യൂവൽ ഷോക്ക് അബ്സോർബർസ്‌ എന്നിങ്ങനെ എല്ലാം ഇപിരിയാൽ 400 ൽ നിന്ന് തന്നെ. ഏകദേശം ക്ലാസ്സിക് 350, 500 ബന്ധം ഒന്ന് മോഡേൺ ആക്കി അവതരിപ്പിച്ചിരിക്കുകയാണ്. എസ് ആർ സി 500 ലൂടെ എന്ന് വേണമെങ്കിൽ ചുരുക്കി പറയാം.  

ഇന്ത്യയിൽ അത്ര നല്ല പിന്മാറ്റം അല്ലായിരുന്നു ക്ലാസ്സിക് 500 ൻറെത് എന്ന് ഓർത്തുകൊണ്ട് തന്നെ പറയാവുന്ന വിലയാണ് എസ് ആർ സി 500 ണ് ക്യു ജെ നൽകിയിരിക്കുന്നത്. സിൽവർ, ബ്ലാക്ക് എന്ന അടിസ്ഥാന നിറത്തിന് 2.69 ലക്ഷവും പ്രീമിയം നിറമായ  റെഡ്, വൈറ്റ് / ഗോൾഡൻ, ബ്ലാക്ക് നിറത്തിന് 2.79 ലക്ഷവുമാണ് ആസ്കിങ് പ്രൈസ് ആയി ക്യു ജെ ചോദിക്കുന്നത്. നമ്മുടെ ക്ലാസ്സിക് 500 ൻറെ പ്രധാന എതിരാളിയായിരുന്ന 650 ട്വിൻസിനോട് അടുത്ത വില.  

അടുത്തതായി എത്തുന്നത് കുഞ്ഞൻ ഹാർലിയാണ്.   

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

സി എഫ് മോട്ടോയുടെ മിനി കഫേ റൈസർ

യൂറോപ്പിൽ ഇപ്പോൾ 125 സിസി നിരയിൽ ചൈനീസ് മോഡലുകളുടെ വലിയ കടന്ന് കയ്യറ്റം നടന്ന് കൊണ്ടിരിക്കുകയാണ്...

കുഞ്ഞൻ അപ്രിലിയ ട്വിൻ സിലിണ്ടറോ ???

വളരെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് അപ്രിലിയ തങ്ങളുടെ സ്പോർട്സ് ബൈക്ക് പരീക്ഷണ ഓട്ടം നടത്തുന്നത്. ഇന്ത്യൻ...

ചിലരുടെ വില്പന അവസാനിപ്പിക്കും

മൂന്നാമത്തെ എപ്പിസോഡിൽ ആദ്യം എത്തുന്നത് പിയാജിയോയുടെ അടുത്തേക്കാണ്. ആദ്യ എപ്പിസോഡിൽ ബജാജിൻറെ കുടുംബം പോലെ കുറച്ചു...

ചിലർ ഉടൻ തന്നെ പടിയിറങ്ങും

ബജാജ് കഴിഞ്ഞ് എത്തുന്നത് ഹീറോയുടെ അടുത്താണ്. വലിയ പാളിച്ചകൾ ഇല്ലാതെ പോകുന്ന ഹീറോ നിരയുടെ ഏറ്റവും...