വലിയ ബ്രാൻഡുകൾ ഒന്നും ഇലക്ട്രിക്ക് വിപണിയിൽ അത്ര സജീവമല്ല. എന്നാൽ എല്ലാവരും അണിയറയിൽ കുറച്ചധികം മോഡലുകളുടെ ഒരുക്കുന്നുണ്ട് താനും. അതിൽ കവാസാക്കി തങ്ങളുടെ ലൗഞ്ചിനായി ഒരുങ്ങുമ്പോൾ. അതേ വഴിയിലാണ് ചൈനയിലെ കൊമ്പന്മാർ.
ഡിസൈനിലെ വിശേഷങ്ങൾ
ചൈനയിലെ വമ്പന്മാരായ ക്യു ജെ മോട്ടോഴ്സ്. തങ്ങളുടെ കുഞ്ഞൻ ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിച്ചു കഴിഞ്ഞു. രൂപത്തിൽ സി ബി ആർ 500 ആറുമായി ഏറെ സാമ്യമുള്ള മോഡലിന്. സ്പോർട്സ് ബൈക്കിൻറെതായ ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, തടിച്ച ടാങ്ക് മുന്നിലും.

പിന്നിലേക്ക് നീങ്ങുമ്പോൾ 790 എം എം സ്പ്ലിറ്റ് സീറ്റ് ആണ് ഇവന് നൽകിയിരിക്കുന്നത്. തുറന്നിരിക്കുന്ന പിൻവശം ഒരു സൈഡിൽ മാത്രം ഘടിപ്പിച്ചിരിക്കുന്ന ടയർ ഹഗർ. അതിൽ തന്നെയാണ് എൽ ഇ ഡി ഇൻഡികേറ്ററിൻറെയും സ്ഥാനം.
ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഓർമ്മയിൽ എത്തുന്നത് ഡയവലിനെയാണ്. അങ്ങനെ ഡിസൈനിലെ വിശേഷങ്ങൾ കഴിയുമ്പോൾ ഇനി സ്പെകിലേക്ക് കടക്കാം.
സ്പെക്ക് മറ്റ് കാര്യങ്ങളും
രൂപത്തിൽ വലിയ മോഡലുകളുമായാണ് സാമ്യമെങ്കിലും. കവാസാക്കി അവതരിപ്പിക്കാൻ പോകുന്ന മോഡലിനെ പോലെ. ചെറിയ മോട്ടോറുമായാണ് ഇവൻ എത്തുന്നത്. മിഡ് മൗണ്ടഡ് ഇലക്ട്രിക്ക് മോട്ടോറിൻറെ കരുത്ത്, 10 കിലോ വാട്ട് ( 13.5 പി എസ് ) ആണ്.
ഈ മോട്ടോറിൻറെ പവർ സോഴ്സ് 6.4 കെ ഡബിൾ യൂ എച്ച് ബാറ്ററി പാക്കിൽ നിന്നാണ്. 96 കിലോ മീറ്റർ പരമാവധി വേഗത കൈവരിക്കാൻ സാധിക്കുന്ന ഇവന്. 170 കിലോ മീറ്റർ ആണ് കൂടിയ റേഞ്ച് ലഭിക്കുന്നത്. സ്പോർട്സ് മോട്ടോർസൈക്കിൾ ആയിട്ട് എന്ത് കാര്യം.

ഗിയർ ഇല്ലല്ലോ, എന്നാൽ ഇവന് ഗിയറുണ്ട്. 4 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ് ഇവൻറെ കരുത്ത് ടയറിൽ എത്തിക്കുന്നത്. മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനാണ്. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്ക്.
ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവ കൂടി എത്തിയപ്പോൾ ആളൊരു പ്രീമിയം മോഡൽ ആയിട്ടുണ്ട്. എന്നും ഭാരം വലിയ പ്രേശ്നമായ ചൈനീസ് കമ്പനികൾക്ക്. ഇവിടെ അതും നല്ല രീതിയിൽ മാനേജ് ചെയ്യാൻ ക്യു ജെ ക്ക് കഴിഞ്ഞിട്ടുണ്ട്.
കെ ട്ടി എം ആർ സി 125 ന് 160 കെജി യോളമാണ് ഭാരമെങ്കിൽ. ഇവന് ഭാരം വരുന്നത് 164 കെ ജി യാണ്.
- കവാസാക്കിയുടെ കുഞ്ഞൻ ഇലക്ട്രിക്ക് ബൈക്ക് വരുന്നു
- ട്ടി വി എസിൻറെ ഇലക്ട്രിക്ക് ബോംബ്
- കെ ട്ടി എം ഇലക്ട്രിക്ക് സ്കൂട്ടർ സ്പോട്ട് ചെയ്തു
- സൂപ്പർ ബൈക്കിനെ തോൽപ്പിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടർ
ഞെട്ടിക്കുന്ന വില
എന്നാൽ വിലയുടെ കാര്യം അവിടെയും കുറച്ചു കടുപ്പമാണ്. ചൈനയിൽ ഡ്യൂക്ക് 250 യുടെ വിലയുടെ അടുത്താണ് ഇവൻറെ വില. ഡ്യൂക്ക് 250 ക്ക് ഏകദേശ വില 31,500 യുവാൻ ( 3.58 ലക്ഷം ) ആണെങ്കിൽ. ഒയെവോയുടെ വില വരുന്നത് 29,999 യുവാൻ ( 3.4 ലക്ഷം ) ആണ്.
Leave a comment