Monday , 29 May 2023
Home latest News ഹാർലിയുടെ കുഞ്ഞൻ വരെ
latest News

ഹാർലിയുടെ കുഞ്ഞൻ വരെ

ക്യു ജെ മോഡേൺ ടൈംസ്

qj motors modern models

ക്യു ജെ മോട്ടോഴ്സിൻറെ പ്ലാനും പുതിയ ക്ലാസിക്‌ മോഡലും കഴിഞ്ഞാൽ എത്തുന്നത് മോഡേൺ ടെക്നോളജി ഉപയോഗിക്കുന്ന മോഡലുകളായിലേക്കാണ് ഒരു സ്ട്രീറ്റ് ഫൈറ്ററും, ഒരു കുഞ്ഞൻ ക്രൂയ്സറുമാണ്. ആ ക്രൂയ്സർ ഹാർലിയുടെ കൈയിൽ വരെ എത്താൻ സാധ്യതയുണ്ട് എന്നാണ് കണക്ക് കൂട്ടൽ.  

എസ് ആർ കെ 300  

ആദ്യ മോഡൽ ഒരു സ്ട്രീറ്റ് ഫൈറ്ററാണ്, എസ് ആർ കെ 400  ഭാവിയിൽ നിന്ന് വന്ന പോലെയുള്ള ഷാർപ്പായ ഡിസൈനാണ്. മസ്ക്കുലാർ ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ്, ഡയവലിനോട് ചേർന്ന് നിൽക്കുന്ന പിൻവശം എന്നിവ ഇവനൊരു യൂണിക്‌ ലുക്ക് നൽകുന്നുണ്ട്. 400 സിസി ഇരട്ട സിലിണ്ടർ, ലിക്വിഡ് കൂൾഡ്  എൻജിനാണ് ഹൃദയം  41.5 എച്ച് പി കരുത്തിനൊപ്പം  37 എൻ എം ടോർക്കും  ഉത്പാദിപ്പിക്കുന്ന ഇവന് 186 കെ ജി ഭാരമുണ്ട്. മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കും, യൂ എസ് ഡി മുന്നിലും പിന്നിൽ മോണോ സസ്പെൻഷനാണ്.  

എസ് ആർ വി 300  

ഹാർലിക്ക് വേണ്ടി ക്യു ജെ ഒരുക്കുന്ന മോഡലാണ് ഇവൻ എന്നാണ് അണിയറ സംസാരം. വരാനിരിക്കുന്ന കുഞ്ഞൻ ഹാർലിയുടെ പല ഘടകങ്ങളും ഇവനെ ചുറ്റിപ്പറ്റിയുള്ളതാക്കും. ഒപ്പം ഇന്ത്യയിൽ ഇതിനോടകം തന്നെ അവതരിപ്പിച്ച കീവേ വി 302 സി യുമായി രൂപത്തിൽ ചെറിയ സാദൃശ്യതിനൊപ്പം സ്പെസിഫിക്കേഷനിലും ആ ചേർച്ച കാണാം. രണ്ടു പേരും 300  സിസി, ലിക്വിഡ് കൂൾഡ് , വി ട്വിൻ എൻജിൻ തന്നെയാണ്. എസ് ആർ വി 300 ന് 30.7 എച്ച് പി യും  26 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. എന്നാൽ എക്സ്ഹൌസ്റ്റ്, പിൻവശം എന്നിവയിൽ മാറ്റമുള്ളതിനൊപ്പം ഹാർലിയിൽ എത്തുമ്പോൾ ചില രൂപ മാറ്റം പ്രതീഷിക്കാം.  

ഈ നാലുപേരെയും അടുത്ത് തന്നെ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കും 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...