ലോകം മുഴുവൻ സാഹസിക തരംഗം ആഞ്ഞു വീശുമ്പോൾ. ഇറ്റാലിയൻ സൂപ്പർ പ്രീമിയം ഇരുചക്ര നിർമ്മാതാവായ എം വി അഗുസ്റ്റയും സാഹസികനെ ഒരുക്കാൻ തീരുമാനിച്ചു. ലക്കി എക്സ്പ്ലോറർ എന്ന് പേരിട്ട ഈ പ്രോജെക്റ്റിൽ രണ്ടു മോഡലുകളാണ് ഉണ്ടായിരുന്നത്.
സഹായം വരുന്ന വഴി
അതിൽ വലിയവനെ നിർമ്മിക്കാൻ എം വിക്ക് വലിയ ആശങ്ക ഉണ്ടായിരുന്നില്ല. എന്നാൽ ചെറിയ മോഡൽ കൂടുതൽ അഫൊർഡബിൾ ആയി നിർമ്മിക്കാനായി. ചൈനയിലെ വമ്പന്മാരായ ക്യു ജെ മോട്ടോഴ്‌സുമായി ചേർന്ന് കരാർ ഉണ്ടാക്കുകയും. ലക്കി എക്സ്പ്ലോറർ 9.5, 5.5 എന്നീ മോഡലുകളെ അവതരിപ്പിച്ചു.

ഈ കുഞ്ഞൻ സാഹസികനെ നിർമ്മിച്ചു തരുന്നതിന് പ്രത്യുപകാരമായി. ക്യു ജെ മോട്ടോഴ്സിൻറെ ലിറ്റർ ക്ലാസ് ബൈക്ക് നിർമ്മിക്കുന്നതിനുള്ള സഹായം ചോദിച്ചിരുന്നു. കൈകൊടുത്ത്, ആദ്യം എം വി യുടെ സാഹസികൻ പുറത്തിറക്കിയശേഷമാണ് ലിറ്റർ ക്ലാസ്സിലേക്ക് കടക്കുന്നത്.
കെ ട്ടി എമ്മിൻറെ എൻട്രി
ആ സമയത്താണ് കോവിഡ്, യുക്രൈൻ യുദ്ധം തുടങ്ങിയ കാരണങ്ങളാൽ എം വി യുടെ നില താളം തെറ്റുന്നത്. നഷ്ടത്തിലായ എം വി യെ ഏറ്റെടുക്കാൻ എത്തുന്നത് നമ്മുടെ കെ ട്ടി എം ആണ്. എന്നാൽ കെ ട്ടി എമ്മിൻറെ പുതിയ പ്ലാനിൽ ലക്കി എക്സ്പ്ലോറർ സീരീസ് ഉണ്ടായിരുന്നില്ല.
അതിന് കെ ട്ടി എമ്മിൻറെ വിശധികരണം ഇതാണ്. സൂപ്പർ പ്രീമിയം ഇരുചക്ര നിർമ്മാതാവായ എം വി അഗുസ്റ്റയിൽ ചെറിയ മോഡലുകൾ വരുന്നതോടെ എക്സ്ക്ലൂസിവിറ്റി നഷ്ട്ടപ്പെടും. അതിനൊപ്പം ഇപ്പോൾ തന്നെ പ്രബലരായ സാഹസിക നിരയാണ് കെ ട്ടി എമ്മിനുള്ളത്.

അവിടേക്ക് ഒരേ പാളയത്തിൽ നിന്ന് കൂടുതൽ മോഡലുകൾ എത്തുന്നത്. ലാഭകമാകില്ല എന്ന കണ്ടെത്തലുകൾ കൂടി ലക്കി എക്സ്പ്ലോറർ പിൻവലിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് അണിയറ സംസാരം. ലക്കി എക്സ്പ്ലോറർ പിൻവലിക്കുന്നതോടെ എം വി, ക്യു ജെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായേക്കാം.
കെ ട്ടി എം വിലങ്ങു തടിയായില്ല
എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കെ ട്ടി എം, ക്യു ജെയുടെ ലിറ്റർ ക്ലാസ്സിന് വിലങ്ങു തടിയായില്ല. പഴയ പ്ലാനിൽ തന്നെ കാര്യങ്ങൾ നീങ്ങുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എം വിയുടെ വരാനിരിക്കുന്ന ക്ലാസ്സിക് ബൈക്ക് ആയ 921 എസിൻറെ ഹൃദയമാണ് ഇവന് എത്തുന്നത്.
- ക്യു ജെ മോട്ടോർസ് മോഡലുകളുടെ വില പ്രഖ്യാപിച്ചു
- റോളക്സും എം വി അഗുസ്റ്റയും കൈകോർക്കുമ്പോൾ
- ഡ്യൂക്ക് 250 ക്കും കരുത്ത് കൂടും
ബ്രൂട്ടാൽ 1000 നിൻറെ ഹൈബ്രിഡ് ഷാസി, സിംഗിൾ സൈഡഡ് സ്വിങ് ആം എന്നിവ എത്തുമ്പോൾ. എം വിയുടെ എൻജിൻ ആണെങ്കിലും അത്ര കരുത്തനല്ല ഈ ഹൃദയം. ഏകദേശം 127 പി എസ് ആയിരിക്കും ഇവൻറെ പവർ വരുന്നത്. അടുത്ത വർഷം ചൈനയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഇവനെ പ്രതീക്ഷിക്കാം.
ഇന്ത്യയിൽ ക്യു ജെ മോട്ടോർസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ എത്താൻ സാധ്യതയില്ല.
Leave a comment