ഇന്ത്യയിൽ ഡിസംബർ മാസത്തിൽ വില്പനയിൽ പല വമ്പന്മാരും മുക്ക് കുത്തിയിരിക്കുകയാണ്. പൾസർ നിരയുടെ പോക്ക് എങ്ങനെ എന്ന് നോക്കാം. പൾസറിൻറെ ജീവ വായുവായ 125 സീരിസിന് മികച്ച വിൽപ്പനയാണ് ഡിസംബർ 2022 ലും കാഴ്ച വച്ചിരിക്കുന്നത് . അട്ടിമറികൾക്കുള്ള ചെറിയൊരു സാധ്യത ഉണ്ടായിരുന്നതും അവിടെയാണ്.
കാരണം പൾസർ 150 യുടെ നീണ്ട 22 വർഷത്തെ സർവീസ് കഴിഞ്ഞ് വിരമിക്കൽ പ്രഖ്യാപനം നടത്തിയ മാസമായിരുന്നു കഴിഞ്ഞു പോയത്. പകരക്കാരൻ പൾസർ പി 150 യുടെ ആദ്യ മാസ വില്പനയാണ് ഡിസംബറിലെത്തേത്. 220 യുടെ പകരക്കാരൻ 250 എത്തിയപ്പോൾ ആദ്യ മാസങ്ങളിലെ മികച്ച പ്രകടനം ഇവിടെ ഉണ്ടായാൽ. നിൻജ 300, എഫ് സി, ജിക്സർ, അപ്പാച്ചെ എന്നിവരുടെ പോലെ പൾസർ 125 നും ഒന്നാം സ്ഥാനം നഷ്ടപ്പെട്ടേന്നേ, എന്തായാലും അത് ഉണ്ടായില്ല. വരും മാസങ്ങളിൽ പി 150 യിലൂടെ പൾസർ 150 ക്ക് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുമെന്ന് പ്രതീഷിക്കാം.
തൊട്ട് താഴെയായി പൾസർ 160, 200 എന്നീ പെർഫോമൻസ് മോഡലുകൾ നിൽക്കുന്നത് . അഞ്ചക്ക വില്പനയുടെ സന്തോഷത്തിലാണ്. എന്നാൽ 220 യിലൂടെ നഷ്ട്ടപ്പെട്ട വില്പന മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു പിടിക്കാൻ സാധിക്കാത്ത വിഷമത്തിലാണ് പൾസർ 250 നിൽക്കുന്നത്.
പൾസർ നിരയുടെ ഡിസംബർ 2022 ലെ വില്പന.
മോഡൽസ് | ഡിസം. |
പൾസർ 125 സീരീസ് | 40,719 |
പൾസർ 150 | 23,909 |
പൾസർ 160, 200 | 9,895 |
പൾസർ 250 | 245 |
ആകെ | 74,768 |
Leave a comment