ഇന്ത്യയിൽ ഉത്സവകാലത്തിൻറെ പിടിവിട്ടതോടെ വലിയ വീഴ്ചയിൽ എല്ലാ വാഹന നിർമ്മാതാക്കൾക്കും ഉണ്ടായിരിക്കുന്നത്. എല്ലാ മുൻ നിരക്കാരും വീണപ്പോൾ പൾസർ നിര ആകെ വീണത് 36 ശതമാനത്തോളമാണ്. ആരാണ് പൾസർ നിരയിൽ ഏറ്റവും വീണത് എന്ന് പരിശോധിച്ച് എത്തിയത്. പുലിയുടെ മടയിൽ ആയിരുന്നു.
പൾസർ നിരയിലെ പെർഫോമൻസ് നിരയായ പൾസർ 160, 200 ൻറെ അടുത്തേക്ക് തന്നെ. രണ്ടുപേരും കൂടി ഏകദേശം 57% മാണ് ഒക്ടോബറിനെ അപേക്ഷിച്ച് വീണത്. ബെസ്റ്റ് സെല്ലെർ മോഡലുകളായ പൾസർ 125, 150 എന്നിവർ 28, 25 ശതമാനത്തോളം താഴേക്ക് പോയപ്പോൾ. വലിയ പൾസർ ഇടിഞ്ഞത് 44% ആണ്. പൾസർ നിരയിൽ 4,000 ത്തിന് മുകളിൽ വില്പനയുണ്ടായിരുന്ന പൾസർ 220 യുടെ പകരക്കാരന്മാർ വിറ്റത് നവംബറിൽ 909 യൂണിറ്റുകൾ മാത്രമാണ്.
വരുന്ന മാസങ്ങളിലും ബജാജിന് കൂടുതൽ നിർണായകമാണ്. ഇന്ത്യയിലെ സെക്കൻഡ് ബെസ്റ്റ് സെല്ലെർ പൾസർ ആയ പൾസർ 150 യുടെ പകരക്കാരൻ പി 150 യുടെ വില്പനയും കാത്തിരുന്ന് കാണേണ്ടതാണ്. പൾസർ നിരയിൽ നവംബർ 23 നാണ് പുതു ജനറേഷൻ പൾസർ അവതരിപ്പിച്ചത്. ഡിസംബർ 15 ന് ഇരുപത്തി മൂന്ന് വർഷത്തെ സേവനം പൾസർ 150 അവസാനിപ്പിക്കുന്നു എന്ന വാർത്ത ബജാജ് പുറത്ത് വിട്ടിരുന്നു.
പ്രധാന എതിരാളിയായ അപ്പാച്ചെ സീരീസിലും പൾസറിൻറെ അത്ര തന്നെ വില്പന ഇടിഞ്ഞിട്ടുണ്ട്.
പൾസർ നവംബർ, ഒക്ടോബർ മാസത്തെ വില്പന നോക്കാം
നവം. 22 | ഒക്. 22 | വ്യത്യാസം | % | |
125 | 45,173 | 63,182 | -18,009 | -28.5 |
150 | 13,535 | 18,138 | -4,603 | -25.4 |
160 + 200 | 13,557 | 31,251 | –17,694 | –56.6 |
250 | 909 | 1,641 | -732 | -44.6 |
73,174 | 11,4212 | -41,038 | -35.9 | |
അപ്പാച്ചെ സീരീസ് | 27,431 | 41,354 | -13,923 | -33.7 |
Leave a comment