ചൊവ്വാഴ്‌ച , 28 നവംബർ 2023
Home latest News പൾസർ 150 പടിയിറങ്ങുന്നു
latest News

പൾസർ 150 പടിയിറങ്ങുന്നു

പകരക്കാരൻ പി 150

pulsar 150 discontinued in india
pulsar 150 discontinued in india

2001 ൽ പൾസർ എന്ന ബ്രാൻഡിന് ജീവൻ നൽകുന്നത് പൾസർ ട്വിൻസ് എന്ന ഓമന പേരിൽ 150 / 180 മോഡലുകളായിരുന്നു. അന്നുമുതൽ ഇന്ത്യയിൽ പല മാറ്റങ്ങളും കൊണ്ടുവന്നതിൽ മുൻപന്തിയിലായിരുന്നു പൾസറുകളുടെ സ്ഥാനം. പൾസർ നിരയിൽ ഇപ്പോഴുള്ള ബെസ്റ്റ് സെല്ലർ 125 എത്തുന്നതിന് മുൻപ് തന്നെ ഒരു കോടി എന്ന ഇന്ത്യയിൽ അധികം ആർക്കും അവകാശപ്പെടാനില്ലാത റെക്കോർഡിൽ പൾസർ എത്തിയിരുന്നു. അതിൽ വലിയൊരു ഭാഗവും പൾസർ 150 യുടെ സംഭാവനയാണ്.

എന്നാൽ ഈ വിജയങ്ങൾ എല്ലാം മത്തുപിടിപ്പിച്ച ബജാജ് വഴിയിൽ എപ്പോഴോ പൾസർ 150 യുടെ അപ്‌ഡേഷൻ നിർത്തി വച്ചു. ഇന്ത്യൻ 150 സിസി യിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും മാറാതെ നിന്ന പൾസർ 150 യുടെ വില്പനയിൽ വലിയ ഇടിവാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരിക്കുന്നത്. അത്‌ മറികടക്കാനും കാലത്തിന് ഒപ്പം വളരാനാണ് പുതിയ തലമുറ പൾസർ പി 150 അവതരിപ്പിച്ചത്.

അതോടെ പൾസർ 150 യുടെ ഇരുപത് വർഷത്തെ സേവനങ്ങൾ അവസാനിപ്പിക്കുക്കയാണ്. ഇന്ത്യ വിടുമ്പോൾ പൾസർ നിയോൺ – 1.06 ലക്ഷം , സിംഗിൾ ഡിസ്ക് – 1.09 ലക്ഷം , ഡബിൾ ഡിസ്ക് 1.12 ലക്ഷം എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് പൾസർ 150 വില്പന നടത്തിയിരുന്നത്. ബ്രേക്കിംഗ്, സസ്പെൻഷൻ, ടയർ എന്നിവയിലുള്ള മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാം എല്ലാവർക്കും ഒരുപോലെയാണ് ബജാജ് നൽകിയിരിക്കുന്നത്.
പൾസർ 150 ക്ക് ജീവൻ പകരുന്നത് 149.50 സിസി, 2 വാൽവ്, എയർ കൂൾഡ്, ട്വിൻ സ്പാർക്ക് എൻജിനാണ്. കരുത്ത് 14 പി എസും ടോർക് 13.25 എൻ എം ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ 5 സ്പീഡ് ട്രാൻസ്മിഷനാണ്.

പകരക്കാരൻ പി 150 ക്ക് ഭാവി കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇന്ത്യയിൽ കുറഞ്ഞ് വരുന്ന പൾസർ 150 യുടെ പ്രിയം തിരിച്ച് പിടിക്കലാണ് പ്രധാന ലക്ഷ്യം. അതിനായി മോഡേൺ ഫീച്ചേഴ്സും മികച്ച സ്പെസിഫിക്കേഷനും പി 150 ക്ക് ബജാജ് നൽകിയിട്ടുണ്ട്.

ത്രെഡ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കരിസ്‌മ പതുക്കെ തുടങ്ങി ഹീറോ തിളങ്ങി

ഇന്ത്യയിൽ ഉത്സവകാലം അടി തിമിർക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോ സ്ഥിതി കുറച്ചു...

എക്സ് 440 യുടെ ആദ്യ മാസ വില്പന പുറത്ത്

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തിയ ഹാർലി എക്സ് 440. ജൂലൈ മാസത്തിലാണ്...

സിംഗിളിലെ സാഹസികരുടെ രാജാവ് ആര് ???

ഇന്ത്യയിൽ ട്ടോപ്പ് ഏൻഡ് സിംഗിൾ സിലിണ്ടർ സാഹസികരിൽ രാജാവായി വാഴുകയായിരുന്നു എ ഡി വി 390....

ഷോട്ട്ഗൺ 650 അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് 650 നിരയിൽ ഒരു ലിമിറ്റഡ് എഡിഷൻ കൂടി. നമ്മൾ റോഡിൽ പല തവണ...