അടുത്ത 6 മാസം പൾസർ മാനിയ ആവുമെന്നാണ് ബജാജിൻറെ മേധാവി കഴിഞ്ഞ പറഞ്ഞിട്ടുള്ളത്. അതിന് തിരി കൊളുത്താനായി ഉടൻ തന്നെ പുതിയൊരു പൾസർ വിപണിയിൽ എത്തുകയാണ്. നമ്മൾ വെടിക്കെട്ടിൽ ഒക്കെ കാണുന്നത് പോലെ ചെറിയവനിലാണ് തിരികൊളുത്തൽ.
- പൾസർ എൻ 150
- കൂടുതൽ സ്റ്റൈലിഷ് ആയി
- എൻ 160 യുടെ പകരക്കാരൻ
കൂടുതൽ സ്റ്റൈലിഷ് ആയി പൾസർ എൻ 150 യാണ് ഷോറൂമിൽ എത്തിയിരിക്കുന്നത്. പി 150 യും എൻ 160 യും ചേർന്ന് ഒരുക്കുന്ന എൻ 150 യാണ് പുതിയ താരം. അപ്പോൾ പുതിയ താരത്തിന് രണ്ടുപേരിൽ നിന്നും എന്തൊക്കെയാണ് കിട്ടിയിരിക്കുന്നത് എന്ന് നോക്കിയാല്ലോ.
ആദ്യം മുന്നിൽ നിന്ന് തുടങ്ങിയാൽ എൻ 160 യിൽ കണ്ട അതേ പ്രൊജക്റ്റർ ഹെഡ്‍ലൈറ്റ് തന്നെയാണ് ഇവനും. 14 ലിറ്റർ ഇന്ധനടാങ്കിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. ടാങ്ക് ഷോൾഡർ എൻ 160 യിൽ നിന്ന് കടം എടുത്തിട്ടുണ്ട്. സിംഗിൾ പീസ് സീറ്റ്, ഗ്രാബ് റെയിൽ എന്നിവ പി 150 യുടെ പോലെ തന്നെ.

ടയർ പി 150 യുടെ 90 // 110 സെക്ഷൻ ടയറുകളാണ്. അത് ഉറപ്പിക്കാനായി സ്പ്ലിറ്റ് ഡ്യൂവൽ സ്പോക്ക് വീലുകളും ചാര ചിത്രങ്ങളിൽ കാണാം. സസ്പെൻഷനും പി 150 യുടേത് പോലെ മുന്നിൽ 31 എം എം ടെലിസ്കോപിക്, മോണോ – സസ്പെൻഷനുമാണ്.
ബ്രേക്ക് നോക്കിയാൽ ഇപ്പോൾ സ്പോട്ട് ചെയ്ത മോഡലിൽ മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ്. അത് പി 150 യെ പോലെ ഡബിൾ ഡിസ്ക് വേർഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ എൻ 160 യുടെ സിംഗിൾ ചാനൽ എ ബി എസ് ലഭ്യമല്ല അവന് പകരമായിരിക്കും ഇവൻ എത്തുന്നത്.
വില നോക്കിയാൽ പി 150, എൻ 160 എന്നിവരുടെ ഇടയിലായിരിക്കും ഇവൻറെ വില പ്രതീക്ഷിക്കുന്നത്. 1.20 – 1.30 ലക്ഷം രൂപയുടെ ഇടയിലായിരിക്കും ഇവൻറെ വില വരുന്നത്.
Leave a comment