പൾസർ നിരയിലെ മൂന്നാമത്തെ പൾസർ അവതരിപ്പിച്ചു. പൾസർ 150, പി 150 എന്നിവക്ക് പുറമേ എൻ 150 യാണ് പുതുതായി എത്തിയിരിക്കുന്നത്. പുതിയ തലമുറ പൾസറുകളായ പി 150 യുടെ ഘടകങ്ങൾക്കൊപ്പം എൻ 160 യെയും ചേർത്താണ് പുത്തൻ മോഡൽ എത്തുന്നത്.
ഹൈലൈറ്റ്സ്
- സ്പെസിഫിക്കേഷനിൽ പി 160
- രൂപത്തിൽ എൻ 150
- ഒപ്പം കുറച്ച് ക്ലാസ്സിക് പൾസറും
മെക്കാനിക്കലി എല്ലാം ഇവിടെ നിന്നാണ്
പി 160 യിൽ നിന്നാണ് ഭൂരിഭാഗം ഘടകങ്ങളും എത്തിയിരിക്കുന്നത്. എൻജിൻ പി 150 യുടെത് തന്നെ, പുതുതലമുറ ടോർകി എൻജിൻ തന്നെയാണ് ഇവനും. 6000 ആർ പി എമ്മിൽ 13.5 എൻ എം ടോർക് ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ. എയർ കൂൾഡ് 149.68 സിസിയാണ് കപ്പാസിറ്റി.

കരുത്ത് വരുന്നത് 14.5 പി എസും. സസ്പെൻഷനും പി 150 യിലേത് തന്നെ. എന്നാൽ പി 150 യിൽ നിന്ന് വ്യത്യസ്തമായി പിൻ ഡിസ്ക് ബ്രേക്ക് ഓപ്ഷൻ ഇവനില്ല. എന്നാൽ ടയറിൽ ഒരു പിശുക്കും കാണിച്ചിട്ടുമില്ല. പി 150 യിലെ ഡ്യൂവൽ ഡിസ്ക് വേർഷൻറെ ടയറുകളെക്കാൾ വലിയ ടയർ ആണ് പുത്തൻ മോഡലിന്.
90/90 // 120/80 – 17 സെക്ഷൻ ടയറുകൾ നൽകിയപ്പോൾ. അലോയ് വീൽ ഡിസൈൻ പി 150 യുടേത് തന്നെയാണ്. അണ്ടർബെല്ലി എക്സ്ഹൌസ്റ്റ് തുടങ്ങിയ കാര്യങ്ങളോടെ മെക്കാനിക്കൽ സെക്ഷൻ കഴിയുകയാണ്.
സ്റ്റൈൽ കൂട്ടാൻ എൻ 160 എഫക്റ്റ്
ഇനി ഡിസൈനിലേക്ക് കടന്നാൽ, മുന്നിൽ നിന്ന് നോക്കിയാൽ എൻ 160 യും. പിന്നോട്ട് നീങ്ങിയാൽ പി 150 എന്നിങ്ങനെയാണ് ഡിസൈൻ. മുന്നിൽ ഹെഡ്‍ലൈറ്റ് ഡിസൈൻ, ടാങ്ക് ഷോൾഡർ എന്നിവ എൻ 160 യിൽ നിന്ന് കടം എടുത്തപ്പോൾ. പിന്നിലേക്ക് നീങ്ങുമ്പോൾ ഒറ്റ പിസ് സീറ്റ്, ഗ്രാബ് റെയിൽ എന്നിവ പി 150 യുടെതാണ്.

ഇനി വിലയിലേക്ക് കടന്നാൽ കുറച്ചു കൺഫ്യൂഷൻ ആകാൻ വഴിയുണ്ട്. കമ്യൂട്ടർ മോഡൽ മതി സിംഗിൾ ഡിസ്ക് ബ്രേക്കുമായുള്ള പി 150 എടുക്കാം. വില 116,755/-. ഇനി കുറച്ചു സ്റ്റൈലിഷ് ആവണം, എന്നാൽ അധികം ബഡ്‌ജറ്റ് ഇല്ലെങ്കിൽ. അധികം കൈപൊള്ളാതെ എൻ 150 തിരഞ്ഞെടുക്കാം.
- ബജാജ് പൾസർ 400 വരുന്നു
- 50 ലക്ഷം വില്പന നടത്തി അപ്പാച്ചെ
- എക്സ്പൾസ് റാലി പോലൊരു അഡ്വഞ്ചുവർ റാലി
- പൾസർ പറഞ്ഞു തന്ന പാഠം
പി 150 യെക്കാളും 379 രൂപ മാത്രമാണ് ഇവന് അധികം നൽകേണ്ടത്. വിലവരുന്നത് 117,134 രൂപ, ആകെ ഒരു വാരിയൻറ്റിൽ മാത്രം ലഭ്യമാകുന്ന എൻ 150 ക്ക് രണ്ടു നിറങ്ങളാണ് ഉള്ളത്. ഇബോണി ബ്ലാക്ക്, പേർൽ മെറ്റാലിക് വൈറ്റ് എന്നിങ്ങനെയാണ് ആ രണ്ടു നിറങ്ങൾ.
Leave a comment